Autos

250 Bajaj Auto Employees Got Covid | 250 ൽ അധികം ജീവനക്കാർക്ക് കോവിഡ്: ഫാക്ടറി അടച്ചിടാൻ തയ്യാറാകാതെ ബജാജ്

bajaj auto plan 250 employees tested positive

മുംബൈ: 250 Bajaj Auto Employees Got Covid / ഇന്ത്യയിലെ മുൻനിര മോട്ടോർ ബൈക്ക് നിർമാതാക്കൾ ആയ ബജാജിൽ 250ൽ അധികം ജീവനക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ നിർമാണ​ യൂണിറ്റ് താൽകാലികമാ​യി അടച്ചിടണമെന്ന ആവശ്യവുമായി തൊഴിലാളികൾ രംഗത്തെത്തി.

മാർച്ചിൽ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്​ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്​ട്രയിൽ പ്രവർത്തിക്കുന്ന ബജാജ്​ ഓ​​ട്ടോ, 250ൽ അധികം ജീവനക്കാർക്ക് രോഗബാധ ഉണ്ടായിട്ടും അടച്ചിടാൻ തയ്യാറാകുന്നില്ല.

ഇന്ത്യയിലെ മുൻനിര മോ​ട്ടോർ ​ബൈക്ക്​ കയറ്റുമതി കമ്പനിയാണ്​ ബജാജ്​ ഓ​ട്ടോ. ജീവനക്കാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിർമാണം പകുതി നിലച്ച അവസ്ഥയിൽ ആണ്. കൂടുതൽ പേരിലേക്ക്​ രോഗം പടരുന്ന സാഹചര്യത്തിലാണ്​ ഫാക്ടറി​ അടച്ചിടണമെന്ന ആവശ്യവുമായി തൊഴിലാളികൾ രംഗത്തെത്തിയത്​.

Also Read / How to Consult Doctor Online Free | എങ്ങനെയാണ് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കാണുന്നത് ?

ജൂൺ 26 വരെ കമ്പനിയിലെ 140 പേർക്ക്​ രോഗം സ്​ഥിരീകരിച്ചതായും രണ്ടുപേർ മരിച്ചതായും കമ്പനി അറിയിച്ചിരുന്നു. എങ്കിലും താൽകാലികമായി ഫാക്​ടറി അടച്ചിടാൻ കമ്പനി തയാറായിരുന്നില്ല. 8000 ത്തോളം പേരാണ് ഫാക്ടറിൽ ജോലി ചെയ്യുന്നത്.

വൈറസിനൊപ്പം ജീവിക്കുകയാണ്​ വേണ്ടതെന്നും ജോലി നിർത്തിവെക്കില്ലെന്നും ജോലിക്കെത്താത്തവർക്ക്​ ശമ്പളം നൽകില്ലെന്നും ജീവനക്കാർക്ക്​ കമ്പനി കത്തയച്ചിരുന്നു.

എന്നാൽ ​രോഗഭീതി മൂലം ജീവനക്കാർ ജോലിക്ക്​ വരാൻ മടിക്കുകയാണെന്നും ധാരാളംപേർ അവധിയെടുക്കുകയും ചെയ്യുകയാണെന്ന്​ ബജാജ്​ ഓ​ട്ടോ വർക്കേഴ്​സ്​ തൊഴിലാളി യൂണിയൻ പ്രസിഡൻറ്​ തെങ്കഡെ ബാജിറാവു പറഞ്ഞു.

You may also like

Upcoming hatchback cars in India in 2021
Autos

2021 ൽ പുതിയ രൂപത്തിൽ ഇറങ്ങാൻ പോകുന്ന ഹാച്ച്ബാക്ക് കാറുകൾ | Hatchback cars in India in 2021

വാഹനങ്ങളുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് ഇന്ത്യ, ഹാച്ച്ബാക്കുകൾ ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. ...

More in:Autos

best-budget-friendly-milege-bike-bajaj-platina-bs6
Autos

ഒരു ലിറ്റർ പെട്രോളിൽ 80 കിലോമീറ്റർ മൈലേജ്; ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി ബൈക്കിന്റെ ബി.എസ്.6 പതിപ്പുമായി ബജാജ്

ഒരു ബജാജിന്‍റെ എന്‍ട്രി ലെവലൽ ബൈക്കുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ബൈക്കായിരുന്നു പ്ലറ്റീന. എന്നാൽ സൂപ്പർ ...

Comments are closed.