HomeAutosഒരു ലിറ്റർ പെട്രോളിൽ 80 കിലോമീറ്റർ മൈലേജ്; ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി ബൈക്കിന്റെ ബി.എസ്.6 പതിപ്പുമായി ബജാജ്

ഒരു ലിറ്റർ പെട്രോളിൽ 80 കിലോമീറ്റർ മൈലേജ്; ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി ബൈക്കിന്റെ ബി.എസ്.6 പതിപ്പുമായി ബജാജ്

best budget friendly milege bike bajaj platina bs6


ഒരു ബജാജിന്‍റെ എന്‍ട്രി ലെവലൽ ബൈക്കുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ബൈക്കായിരുന്നു പ്ലറ്റീന. എന്നാൽ സൂപ്പർ റൈഡ് ബൈക്കുകളുടെ വരവോടെ പല എൻട്രി ലെവൽ ബൈക്കുകൾ പോലെ പ്ലറ്റീനയും നിരത്തുകളിൽ നിന്നും അപ്രത്യക്ഷമായി. എന്നാൽ വർദ്ധിക്കുന്ന പെട്രോൾ ചാർജും കുറഞ്ഞു വരുന്ന വരുമാനവും സാധാരണക്കാരൻറെ യാത്രകൾക്ക് തടസ്സമായേക്കാം.

അതുകൊണ്ട് മൈലേജ് നോക്കി ബൈക്ക് വാങ്ങുന്നവരെ ലക്ഷ്യമിട്ട്, മികച്ച മൈലേജും കുറഞ്ഞവിലയും കൊണ്ട് സാധാരണക്കാരന്‍റെ ബൈക്ക് എന്ന സ്വപ്‍നത്തെ യാഥാർഥ്യമാക്കുന്ന പ്ലറ്റീനയുടെ ബിഎസ് 6 പതിപ്പ് ബജാജ് വിപണിയില്‍ അവതരിപ്പിച്ചു.

കിക്ക് സ്റ്റാര്‍ട്ട്, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നീ രണ്ടുവേരിയന്റുകളിലാണ് ബജാജ് പ്ലാറ്റിന 100 എത്തുന്നത്. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 47,763 രൂപയും ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിന് 55,546 രൂപയുമാണ് ഡൽഹി എക്‌സ് ഷോറൂം വില.



ഇലക്‌ട്രിക് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍, 102 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍, 4 സ്പീഡ് ഗിയര്‍ബോക്‌സ്, 7.7 ബിഎച്ച്പി കരുത്തും 8.34 എന്‍എം ടോര്‍ക്കും എന്നിവയാണ് പ്രത്യേകതകൾ.

80 കിലോമീറ്റർ മൈലേജ് ലഭിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. ലിറ്ററിന് 78 കിലോമീറ്റർ വരെ മൈലേജ് കിട്ടുന്നുണ്ടെന്ന് വാഹനം വാങ്ങിയവർ അവകാശപ്പെടുന്നു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -