HomeAutosവാഹന രജിസ്ട്രേഷന് പുതിയ കളർ കോഡ് | New color code for vehicle registration

വാഹന രജിസ്ട്രേഷന് പുതിയ കളർ കോഡ് | New color code for vehicle registration



വാഹന റെജിസ്ട്രേഷന് പുതിയ കളർ കോഡ് പുതിയ വാഹനം വാങ്ങുമ്പോൾ ലഭിക്കുന്ന താൽക്കാലിക റെജിസ്ട്രേഷനു നൽകിവരുന്ന പേപ്പർ പ്രിന്റ് നമ്പർ പ്ലേറ്റുകൾക്കു പകരം കളർ കോഡ് നമ്പർ പ്ലേറ്റുകൾ കൊണ്ടു വന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. പലരും താൽക്കാലിക റെജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചു ഫാൻസി നമ്പർ കിട്ടുന്നതുവരെ ആഴ്ചകളോളം പുതിയ വാഹനങ്ങൾ കൊണ്ടുനടക്കുന്നതു ശ്രദ്ധയിൽപെട്ടതോടെയാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനം നടപ്പിലാക്കുന്നത്.

മാത്രമല്ല പേപ്പർ പ്രിന്റ് നമ്പർ പ്ലേറ്റുകൾ സുരക്ഷയ്ക്കായി സ്ഥാ പിച്ചിരിക്കുന്ന ക്യാമറകളിൽ റീഡ് ചെയ്യാൻ പറ്റുന്നില്ല. വാഹനം എന്തെങ്കിലും കുറ്റകൃത്യത്തിൽപ്പെട്ടാൽ നമ്പർ പ്ലേറ്റ് പേപ്പർ എളുപ്പം നശിപ്പിച്ചു കളയാൻ പറ്റും എന്നതു കൊണ്ടുമാണു പുതിയ തീരുമാനം. – നമ്പർ പ്ലേറ്റിൽ ഇംഗ്ലീഷും അക്കങ്ങളുമല്ലാത അല്ലാതെ മറ്റു പ്രദേശിക ഭാഷകൾ ഉപയോഗിക്കാൻ പാടില്ല. ലോഗോ, മറ്റു ചിഹ്നങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല.

നമ്പർ പ്ലേറ്റ്അക്കങ്ങൾബാക്ക്ഗ്രൗണ്ട് നിറം
താൽക്കാലിക റെജിസ്ട്രേഷൻചുവപ്പ്മഞ്ഞ
വാഹന ഡീലർവെളുപ്പ്ചുവപ്പ്
വൈദ്യുത വാഹനങ്ങൾമഞ്ഞപച്ച
New color code for vehicle registration
Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -