HomeBusinessജാമ്യമില്ലാതെ മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പ: കേന്ദ്രമന്ത്രി

ജാമ്യമില്ലാതെ മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പ: കേന്ദ്രമന്ത്രി

3 lakh crores loan without bail india minister nirmala sitaraman


ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചു.

വ്യവസായ രംഗത്ത് ചെറുകിട കമ്പനികള്‍ ഉൾപ്പെടെ എല്ലാവര്‍ക്കും ജാമ്യമില്ലാതെ 3 ലക്ഷം കോടി രൂപ വായ്പ നൽകാൻ കേന്ദ്രം തീരുമാനിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.

Also Read | സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കൽ; മുഖ്യമന്ത്രിക്ക് പരാതിയുമായി പ്രവാസി ഉസ്മാൻ



കൊറോണ കാരണം പ്രവര്‍ത്തനവും വരുമാനവും നിലച്ച കമ്പനികള്‍ക്ക് പുനരുജ്ജീവനത്തിനുള്ള നടപടിയാണ് മന്ത്രി പ്രഖ്യാപിച്ചത്. 45 ലക്ഷം ചെറുകിട/ഇടത്തരം വ്യവസായങ്ങൾ പ്രവര്‍ത്തനം പുനരാരംഭിക്കാനും തൊഴില്‍ സംരക്ഷിക്കാനും ഇതുവഴി കഴിയുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

5 അടിസ്ഥാന കാര്യങ്ങൾ ആണ് പ്രധാനമന്ത്രി ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചത്. വന്‍കുതിപ്പിന് സജ്ജമായ സമ്പദ് ഘടന, ആധുനിക മുഖമുള്ള അടിസ്ഥാന സൗകര്യവികസനം, സാങ്കേതിക മികവില്‍ ഊന്നിയ നിര്‍വഹണ സംവിധാനം, ഊര്‍ജ്ജസ്വലമായ മനുഷ്യവിഭവശേഷി, ആവശ്യം അനുസരിച്ച് ചലിക്കുന്ന-വിതരണ ശ്യംഖല.

Also Read | ആദായ നികുതി റിട്ടേൺ; ഫയൽ ചെയ്യേണ്ട കാലാവധി നീട്ടി: കേന്ദ്ര മന്ത്രി

ഇതര സംസ്ഥാന തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് സഹായം നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യും. ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് മുമ്പ് മുംബൈ ഓഹരി വിപണി 640 പോയിന്റും നിഫ്റ്റി 187 പോയിന്റും ഉയർന്നു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -