HomeBusinessനിങ്ങളുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം

നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം



ഡൽഹി: ലോക്ക് ഡൗൺ കാരണം കേന്ദ്ര ധനകാര്യ മന്ത്രാലയം പാൻ കാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പത്താം തവണയാണ് നീട്ടുന്നത്. നിലവിൽ പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആണ്. ആധാറും പാൻകാർഡും ലിങ്ക് ചെയ്യുവാൻ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ:

സമയപരിധിക്കുള്ളിൽ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ പാൻ ആദായനികുതി വകുപ്പ് “പ്രവർത്തനരഹിതം” ആയി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്, അതിനർത്ഥം ഐ.ടി.ആർ. ഫയൽ ചെയ്യാനോ ബാങ്ക് അക്കൗണ്ടുകൾ തുറക്കാനോ നിങ്ങൾക്ക് സാധിക്കില്ല.

Also Read | കുട്ടികളുടെ ഓൺലൈൻ പഠനം: കുടുംബശ്രീ വഴി 500 രൂപ മാസതവണയിൽ ലാപ്ടോപ്പ് നൽകാൻ ഒരുങ്ങി സർക്കാർ



“പ്രവർത്തനരഹിതമായ” പാൻ ഉപയോഗിക്കുന്നത് 10,000 രൂപ വരെ പിഴ ഈടാക്കാം സാധ്യതയുണ്ട്, കാരണം ഇത് പാൻ നൽകാത്തതിന് തുല്യമാണ്.

പാൻ കാർഡും ആധാർ കാർഡും ഓൺലൈനായി ലിങ്ക് ചെയ്യാൻ അറിയാത്തവർക്ക് ഓഫ്‌ലൈനായും ചെയ്യാം. അതിന് നിങ്ങൾ ചെയ്യേണ്ടത് UIDPAN എന്ന് ടൈപ്പ് ചെയ്തതിന് ശേഷം സ്‌പേസ് ഇല്ലാതെ നിങ്ങളുടെ ആധാർ നമ്പർ ടൈപ്പ് ചെയ്യുക, അതിന് ശേഷം പാൻ കാർഡ് നമ്പർ ടൈപ്പ് ചെയ്യുക. തുടർന്ന് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് SMS അയക്കാം.

Also Read | ഇനി വാട്ട്‌സ്ആപ്പ് വഴി ഗ്യാസ് ബുക്ക് ചെയ്യാം: എങ്ങനെയാണ് ബുക്ക് ചെയ്യേണ്ടത് എന്നറിയാം

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -