HomeBusiness18 കാരൻറെ സ്റ്റാർട്ടപ്പ് സംരംഭത്തിൽ പണം നിക്ഷേപിച്ച് രത്തൻ ടാറ്റ

18 കാരൻറെ സ്റ്റാർട്ടപ്പ് സംരംഭത്തിൽ പണം നിക്ഷേപിച്ച് രത്തൻ ടാറ്റ

ratan investment in startup company


മുംബൈ: താനെ കേന്ദ്രീകരിച്ച് പതിനാറാം വയസ്സിൽ അർജുൻ ദേശ്‌പാണ്ഡെ എന്ന കൗമാരക്കാരൻ തുടങ്ങിയ ജനറിക് ആധാർ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിക്ഷേപകൻ ആയി എത്തിയിരിക്കുകയാണ് ആണ് വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ.

മരുന്ന് കമ്പനികളിൽ നിന്നും മരുന്ന് വാങ്ങി ഫാർമസികളിൽ എത്തിക്കുന്നതാണ് ജനറിക് ആധാർ ചെയ്യുന്നത്. ഇപ്പോൾ 6 കോടി വാർഷിക വരുമാനമുള്ള കമ്പനി, ഇനി അടുത്ത അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200 കോടി വാർഷിക വരുമാനത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.

50 ശതമാനം ഓഹരിയാണ് രത്തൻ ടാറ്റ വാങ്ങിയത്. നിലവിൽ മുംബൈ, പൂനെ, ബാംഗ്ലൂർ, ഒഡീഷ എന്നിവടങ്ങളിലെ 30 റീട്ടെയിൽ ഫർമാസികളിൽ മരുന്ന് വിതരണം ചെയ്യുന്നു.



Also Read | ബിപിഎൽ കുടുംബങ്ങൾക്ക് മെയ് 14 മുതൽ 1000 രൂപ വീതം ലഭിക്കും

ഡയബറ്റിസിനും ഹൈപ്പർടെൻഷനും വേണ്ടിയുള്ള മരുന്നുകൾ ആണ് ഇപ്പോൾ ജനറിക് ആധാർവഴി മാർക്കറ്റിൽ എത്തിക്കുന്നത്. എന്നാൽ ഭാവിയിൽ കാൻസറിന് വേണ്ടിയുള്ള മരുന്നുകൾ മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ തുകയിൽ എത്തിക്കുവാനുള്ള ലക്ഷ്യത്തിലാണ് അർജുൻ.

Also Read | സാമൂഹിക അകലം എപ്പോഴും തുടരാനാകില്ല കേന്ദ്രമന്ത്രി

രത്തൻ ടാറ്റയുടെ നിക്ഷേപത്തോടെ ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഗോവ എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജനറിക് ആധാർ. എത്രയാണ് രത്തൻ ടാറ്റാ നിക്ഷേപിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല


Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -