HomeBusinessമിഡിലീസ്റ്റിലെ വ്യവസായ പ്രമുഖരിൽ 15 ൽ പത്തും മലയാളികൾ; ഫോബ്‌സിന്റെ പുതിയ പട്ടിക

മിഡിലീസ്റ്റിലെ വ്യവസായ പ്രമുഖരിൽ 15 ൽ പത്തും മലയാളികൾ; ഫോബ്‌സിന്റെ പുതിയ പട്ടിക



ഫോബ്സ് മിഡിൽ ഈസ്റ്റ് ( Forbs Middle East ) പുറത്തിറക്കിയ മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ – പട്ടികയിൽ ഇടം പിടിച്ച ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ. മിഡിൽ ഈസ്റ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായികളിൽ എട്ട് ശത കോടീശ്വരന്മാരാണുള്ളത്.

യു.എ.ഇ – ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ് പട്ടികയിലെ 30 പേരും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ രേണുക ജഗ്തിയാനി, സണ്ണിവർക്കി, സുനിൽ വാസ്വാനി, രവിപിള്ള, പി.എൻ.സി മേനോൻ, ഡോ. ഷംസീർ വയലിൽ എന്നിവരാണ് പട്ടികയിലുള്ളത്.

Also Read | വിവാദ വെബ് സീരീസ് നിർത്തിവെയ്ക്കണം എന്ന ആവശ്യം; കാരണമിതാണ്



ചില്ലറവിൽപ്പന, വ്യവസായം, ആരോഗ്യ സേവനം, ബാങ്കിങ്, ധനകാര്യം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള വ്യവസായ പ്രമുഖരും 2021-ലെ ഫോബ്സ്പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഈ മേഖലയിൽ തുടക്കം കുറിച്ച് വളർന്ന യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള ഏറ്റവും വലിയ ബ്രാൻഡുകൾ ഇന്ത്യൻ പ്രവാസികളാണ് ആരംഭിച്ചത്.

Also Read | വി ആർ കമ്മിറ്റഡ് റ്റു യുവർ പ്രൈവസി മലയാളം

മുതിർന്ന വ്യവസായ പ്രമുഖരാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നതെങ്കിലും പുതുതലമുറയിൽപ്പെടുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ അദീബ് അഹമ്മദ് പട്ടികയിൽ ഇടം നേടിയത് മിഡിൽ ഈസ്റ്റിൽ ചുവടുറപ്പിക്കുന്ന മലയാളി വ്യവസായികൾക്ക് ലഭിച്ച വലിയ അംഗീകാരമാണ്.

News Summary: Forbs Middle East Top Hundred Business Leaders. Read more News Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -