Business

സ്വർണ്ണവില ഇനിയും വർധിക്കും, കാരണമിതാണ് | Gold price kerala

gold-price-today-kerala

Gold price kerala / കേരളത്തിൽ ഇന്ന് സ്വർണ്ണവില മറ്റൊരു നാഴികക്കല്ല് കൂടി കടന്നിരിക്കുകയാണ്. ഇന്നു പവന് 280 രൂപയും ഗ്രാമിന് 35 രൂപയും വർധിച്ചു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം ) വില 1975നു മുകളിലെത്തിയതോടെയാണു കേരളത്തിലും വില ഉയർന്നത്.

ജനുവരി 1ന് 1 പവന് 29,000 രൂപയും, ഒരു ഗ്രാമിന് 3625 രൂപയും ആയിരുന്നു വില. എന്നാൽ വെറും ഏഴു മാസങ്ങൾ കൊണ്ട് ഒരു പവന് 11,000 രൂപയാണ് വർധിച്ചത്. ഒരു ഗ്രാമിന് 1375 രൂപയും വർദ്ധിച്ചു. കഴിഞ്ഞ 10 ദിവസങ്ങൾ കൊണ്ട് ഗ്രാമിന് 405 രൂപയും പവന് 3240 രൂപയും 10 ദിവസത്തിനുള്ളിൽ ഉയർന്നു. മാർച്ചിൽ ലോക്ക് ഡൗൺ തുടങ്ങിയത് മുതലാണ് സ്വർണ്ണവില അഭൂതപൂർവ്വമായ രീതിയിൽ വർധിക്കാൻ തുടങ്ങിയത്.

Why Gold price Increase in kerala ?

നിക്ഷേപങ്ങളിൽ ഉണ്ടായ തകർച്ച പലരെയും സ്വർണ്ണ നികേഷേപത്തിലേക്ക് ആകർഷിച്ചു. ഇത് വില വർദ്ധനവിന് കാരണമാകുന്നു, കൂടാതെ ആഗോള വിപണിയിൽ യൂ.എസ്. ഡോളറിനുണ്ടായ തകർച്ചയും, അമേരിക്ക – ചൈന സംഘർഷവും സ്വർണ്ണ വില കൂടാൻ കാരണമാകുന്നു.

ഏപ്രിൽ മാസത്തിൽ പല വിദഗ്ധരും സ്വർണ്ണ വില 50,000 രൂപ വരെ വർധിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ അത് സാധൂകരിക്കുന്ന രീതിയിൽ ആണ് ഇപ്പോൾ സ്വർണ്ണത്തിന്റെ വില വര്ധിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ലോകം സാധാരണ നിലയിലേക്ക് മാറി തുടങ്ങുമ്പോൾ സ്വർണ്ണവില സാവധാനം കുറയുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

gold price kerala

ജിഎസ്ടിയും സെസും ഏറ്റവും കുറഞ്ഞ പണിക്കൂലിയും ചേർന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 45,000 രൂപയോളം ആവശ്യമായി വരും. ഇഷ്ടമുള്ള ഡിസൈനിലെ ആഭരണം തിരഞ്ഞെടുക്കേണ്ടവർക്ക് ഒരു ലക്ഷം രൂപയ്ക്കു ലഭിക്കുക രണ്ടു പവൻ മാത്രം. ഒരു വർഷത്തിനുള്ളിൽ 14,000 രൂപയാണു സ്വർണത്തിനുയർന്നത്.

Gold price kerala will increase again

You may also like

jobs in japan for indians
Business

ഇന്ത്യക്കാർക്ക് ജപ്പാനിൽ കാത്തിരിക്കുന്നത് നിരവധി ജോലി ഓഫറുകൾ | Jobs Japan

ജനസംഖ്യ കുറയുന്നതും ആ രാജ്യത്ത് പ്രായമാകുന്ന സമൂഹവും കാരണം പ്രത്യേക മേഖലകളിൽ ഉണ്ടാകുന്ന ഒഴിവുകൾ നികത്താൻ ...
RBI-warns-public-about-shady-digital-lending-apps
Business

മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് വായ്‌പ എടുക്കുന്നവർ സൂക്ഷിക്കുക | Loan Apps

അമിത പലിശ നിരക്കിൽ നിമിഷങ്ങൾക്കുള്ളിൽ വായ്പ വാഗ്ദാനം ചെയ്യുകയും, തിരിച്ചടവ് വൈകിയാൽ കുടിശ്ശിക ഈടാക്കുന്നതിന് ഗുണ്ടകളെ ...

More in:Business

SBI Savings Account for Minor
Business

കുട്ടികൾക്കായി SBI യിൽ Zer0 ബാലൻസ് അക്കൗണ്ട് തുടങ്ങാം | SBI Savings Account for Minor

നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഒരു നിക്ഷേപവും ബാങ്ക് അക്കൗണ്ടും വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി എസ്. ബി. ...

Comments are closed.