HomeBusiness10% തുക മാത്രം നല്‍കി ആഭ്യന്തര യാത്രാ ടിക്കറ്റ് ബുക്കിംഗ് സൗകര്യമൊരുക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

10% തുക മാത്രം നല്‍കി ആഭ്യന്തര യാത്രാ ടിക്കറ്റ് ബുക്കിംഗ് സൗകര്യമൊരുക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്



ടിക്കറ്റ് ചാർജിന്റെ 10% മാത്രം നല്‍കി ആഭ്യന്തര യാത്രാ ടിക്കറ്റ് ബുക്കിംഗ് സൗകര്യമൊരുക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഈ ഫ്‌ളെക്‌സി പ്ലാന്‍ അനുസരിച്ച് അടുത്ത 15 ദിവസത്തിനുള്ളിലോ യാത്രയ്ക്ക് 15 ദിവസം മുമ്പോ ബാക്കി 90 ശതമാനം നല്‍കിയാല്‍ മതിയാകും.

ലോക്ക് ഡൗണിന് മുൻപ് ആഭ്യന്തര എയര്‍ലൈന്‍സ് ആയ ഇന്‍ഡിഗോയുടെ 1,500 വിമാനങ്ങളാണ് ദിവസവും പറന്നിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവ്വീസ് ആണ് ഇൻഡിഗോ.

എന്നാൽ ലോക്ക് ഡൗണിന് ശേഷം 262 വിമാന സർവീസുകൾ ആണ് ഉള്ളത്. ഈ സാഹചര്യത്തിൽ യാത്രാക്കാരുടെ എണ്ണവും ബുക്കിങ് വർധിപ്പിക്കുന്നതിന് വേണ്ടി, ഫ്ലെക്സി ബുക്കിങ് അവതരിപ്പിച്ചിരിക്കുകയാണ് ഇൻഡിഗോ.



Also Read / ഇന്ത്യയുൾപ്പെടെ 30 രാജ്യങ്ങളിലെ ചെറുകിട ബിസിനസുകൾക്ക് നേരിട്ട് സഹായധനം നൽകി ഫേസ്ബുക്

ഓരോ ഫ്‌ളൈറ്റിലും വളരെ കുറച്ച് സീറ്റുകളാണ് ഈ രീതിയിൽ ഉള്ള ബുക്കിങ്ങിന് മാറ്റിവെച്ചിട്ടുള്ളത്. മൊത്തം ടിക്കറ്റ് നിരക്കിന്റെ 10 ശതമാനമെന്നാണ് ഫ്‌ളെക്‌സി പ്ലാനില്‍ പറയുന്നതെങ്കിലും ചുരുങ്ങിയ ബുക്കിംഗ് തുക 400 രൂപ എന്ന നിബന്ധനയുണ്ട്. റിവാര്‍ഡ് പോയിന്റുകള്‍, വൗച്ചര്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഈ പദ്ധതിയില്‍ ഉപയോഗിക്കാനാകില്ല. ഗ്രൂപ്പ് ബുക്കിംഗും ഫ്‌ളെക്‌സി പ്ലാനില്‍ ലഭ്യമാകില്ല.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -