HomeBusinessഫേസ്ബുക്കും ജിയോയും ഒന്നിക്കുന്നു. ജിയോ ഏറ്റെടുക്കാൻ ഒരുങ്ങി ഫേസ്ബുക്

ഫേസ്ബുക്കും ജിയോയും ഒന്നിക്കുന്നു. ജിയോ ഏറ്റെടുക്കാൻ ഒരുങ്ങി ഫേസ്ബുക്

zukerberg and mukesh ambani


റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഡിജിറ്റൽ യൂണിറ്റ് ഏറ്റെടുക്കാൻ ഫേസ്ബുക്. ഏകദേശം 10 ശതമാനം ഓഹരിയാണ് ഫേസ്ബുക്ക് വാങ്ങുന്നത്. പതിനയ്യായിരം കോടി രൂപയാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഫേസ്ബുക്ക് നിക്ഷേപിക്കുന്നത്. മൊത്തം 43,574 കോടി രൂപയുടെ നിക്ഷേപം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജിയോയും ഫേസ്ബുക്കും ഡിജിറ്റൽ മേഖലയിൽ ഒരുമിച്ച് പ്രവർത്തിക്കുമെങ്കിലും, അതിനർത്ഥം വിപണിയിൽ പരസ്പരം മത്സരിക്കില്ല എന്നല്ല. പരസ്പരം സഹകരിക്കും എങ്കിലും, വിപണിയിൽ ഞങ്ങൾ നേരിട്ട് മത്സരിക്കുന്ന കാര്യങ്ങളും ഉണ്ടാകും അധികൃതർ അറിയിച്ചു.

ഇന്ത്യയിൽ 40 കോടി ഉപഭോക്താക്കൾ ഉള്ള വാട്സ് ആപ്പുമായി ചേർന്ന്, റിലയൻസിൻ്റെ ഓൺലൈൻ റീട്ടെയിൽ യൂണിറ്റ്, ജിയോ മാർട്ട് എന്നിവ പ്രവർത്തിക്കും. ഇതിലൂടെ വാട്സ് ആപ്പിൻ്റെ 40 കോടി ഉപഭോക്താക്കളെ അവരുടെ ബിസിനസുമായി ബന്ധിപ്പിക്കാൻ കഴിയും.



ഓൺലൈൻ ഭീമന്മാരായ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവർക്ക് വലിയൊരു വെല്ലുവിളിയായിരിക്കും സമീപഭാവിയിൽ കാണാൻ പോകുന്നത്.

2014-ലെ വാട്സ് ആപ്പ് ഏറ്റെടുത്തതിന് ശേഷമുള്ള ഫേസ്ബുക്കിൻ്റെ ഏറ്റവും വലിയ നിക്ഷേപം ആണ് ഇത്. റിലയൻസിൻ്റെ ടെലികോം മേഖല വലിയ കടബാധ്യതയിൽ ആണെന്ന് ഈ അടുത്ത സമയത്ത് റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ ഫേസ്ബുക്കിൻ്റെ ഈ ഏറ്റെടുക്കൽ റീറ്റെയ്ൽ, ടെലിക്കോം മേഖലകളിൽ കൂടി വ്യാപിക്കുന്നതോടെ ഇപ്പോൾ റിലയൻസ് നേരിട്ട് കൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധികൾക്ക് ഒരാശ്വാസമാകുകയും, കടബാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -