HomeBusinessരാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും എന്തുകൊണ്ട് പെട്രോൾ വില ഇന്ത്യയിൽ കുറയുന്നില്ല.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും എന്തുകൊണ്ട് പെട്രോൾ വില ഇന്ത്യയിൽ കുറയുന്നില്ല.

crude oil price in india


രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയിൽ ആണ്, പക്ഷെ ഇന്ത്യയിൽ പെട്രോളിന്റെ വിലയിൽ കാര്യമായ മാറ്റമില്ല. രാജ്യാന്തര വിപണിയിൽ ബ്രെന്റ ക്രൂഡ് ഓയിൽ ബാരലിന് 22 ഡോളർ ആണ് ഇന്നത്തെ വില. ഇന്നലെ 16 ഡോളർ ആയിരുന്നു. എന്നിട്ടും പെട്രോൾ വിലയിൽ വലിയ മാറ്റം ഇല്ല.

ജനുവരി മുതൽ രാജ്യാന്തര വിപണിയിൽ പെട്രോളിന്റെ വില കുറഞ്ഞുകൊണ്ടിരിക്കുകയാണ് പക്ഷെ മോദി സർക്കാർ അതിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് എത്താതെ കൃത്യമായ ഇടവേളകളിൽ നികുതി വർദ്ധിപ്പിച്ച് പെട്രോൾ വില 70 രൂപയിൽ താഴതെ നോക്കുന്നുണ്ട്. ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ മാത്രമാണ് പെട്രോൾ വില 70 രൂപയിൽ താഴെയുള്ളത്.

മാർച്ച് പതിനാലാം തീയതി പെട്രോളിനും ഡീസലിനും 3 രൂപ വീതം അധിക നികുതി വർധിപ്പിച്ചു. ഇതിലൂടെ ഏകദേശം 39,000 കോടി രൂപയുടെ അധിക വരുമാനം കേന്ദ്രസർക്കാരിലേക്ക് എത്തും.



എന്നാൽ ലോക്ക് ഡൗണിന് മുൻപുള്ള ആഴ്ചയിൽ, ഭാവിയിൽ എക്സൈസ് തീരുവ 8 രൂപ വരെ വർദ്ധിപ്പിക്കാൻ അധികാരം ലഭിക്കുന്ന രീതിയിൽ, ധനകാര്യ ബില്ലിൽ കേന്ദ്ര സർക്കാർ ഒരു ഭേദഗതി പാസാക്കി.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇത്രയും താഴ്ന്ന നിലയിൽ എത്തിയിട്ടും അതിന്റെ ആനുകൂല്യം എന്തുകൊണ്ട് ജനങ്ങളിലേക്ക് എത്തുന്നില്ല ?

ഈ സാമ്പത്തിക വർഷം സർക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസം ആഭ്യന്തര ഉത്‌പാദന വളർച്ചയുടെ (ജിഡിപി) 3.5 ശതമാനമായി ധനകമ്മി കുറയ്ക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ ലോക്ക് ഡൗൺ വന്നതോടെ സമ്പത്ത് വ്യവസ്ഥ സതംഭിക്കുകയും ഉത്തേജക പാക്കേജുകൾക്കായി വലിയൊരു തുക സംസ്ഥാങ്ങൾക്ക് വേണ്ടിയും, കേന്ദ്ര സർക്കാർ നേരിട്ടും ചെലവഴിക്കേണ്ടതായി വരുന്നു.

അതിനാൽ കേന്ദ്ര സർക്കാരിനുണ്ടായ ഈ സാമ്പത്തിക നഷ്ടം പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതിയുടെ പരിഹരിക്കാൻ കഴിയും.

ലോക്ക് ഡൗൺ മാറുന്നതോടുകൂടി പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരാനാണ് സാധ്യത. ലോക്ക് ഡൗൺ മൂലം കേന്ദ്രസർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടവും ബാധ്യതയും, പുതിയ സാമ്പത്തിക വർഷത്തിൽ ജനങ്ങൾ തീർക്കേണ്ടതായി വരും. രൂപയുടെ മൂല്യം ഇടിയുന്നതും വിലക്കയറ്റത്തിന് കാരണമാകും.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -