HomeBusinessറിയൽ എസ്റ്റേറ്റ് മേഖല നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി നിർമ്മാണ മേഖലയിലെ തൊഴിലാളികളെ തിരികെ...

റിയൽ എസ്റ്റേറ്റ് മേഖല നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി നിർമ്മാണ മേഖലയിലെ തൊഴിലാളികളെ തിരികെ കൊണ്ട് വരുന്നത്

real estate industry


ലോക്ക് ഡൗൺ നീക്കുമ്പോൾ സ്വന്തം സ്ഥലങ്ങളിലേക്ക് പോയ തൊഴിലാളികളെ വർക്ക് സൈറ്റുകളിലേക്ക്
വീണ്ടും തിരികെകൊണ്ട് വരിക എന്നത് നിർമ്മാണ മേഖല നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ക്രെഡായ് പ്രസിഡന്റ് സതീഷ് മഗർ.

നിർമ്മാണ മേഖലയിൽ പണികൾ തുടങ്ങാൻ സർക്കാർ നിർദ്ദേശം കിട്ടിയ സാഹചര്യത്തിൽ, ആവശ്യമായ അനുമതികൾ കിട്ടിയാൽ പല നിർമ്മാണ മേഖലകളിലെയും പണികൾ പുനരാരംഭിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിനസ്സ് ലൈനിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

മാത്രമല്ല തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ബിൽഡേഴ്സ് ഉറപ്പുവരുത്തണം എന്ന് അദ്ദേഹം പറയുന്നു.



വരും ദിവസങ്ങളിൽ ഭവനങ്ങൾ വാങ്ങുന്നവർക്ക് താങ്ങാനാവുന്ന വില ഉറപ്പാക്കണം എങ്കിൽ കമ്പി, സിമൻറ് എന്നിവയ്ക്ക് വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ സർക്കാർ ഇടപെടേണ്ടി വരും.

“രാജ്യത്തിന്റെ റിയൽഎസ്റ്റേറ്റ് മേഖലയിലെ ഒരു സുപ്രീം ബോഡി എന്ന നിലയിൽ, റിയൽ എസ്റ്റേറ്റ് മേഖലയുടെ ഉണർവിനായി ചില നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.

ഭവന വായ്പകളെ ഒറ്റത്തവണ പുനഃക്രമീകരിക്കുക, സാമ്പത്തികവും സാമ്പത്തികം അല്ലാത്തതുമായ വ്യവസ്ഥകൾക്ക് ഇളവ്, സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കുക എന്നിവയാണ് കേന്ദ്രത്തിന് മുൻപിൽ വച്ചിട്ടുള്ള നിർദേശങ്ങൾ. സർക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ” അദ്ദേഹം പറഞ്ഞു.

Read more business news
Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -