HomeBusinessവിജയ് മല്യ, ബാബാ രാംദേവ് എന്നിവരുൾപ്പെടെ 68,000 കോടി രൂപയുടെ വായ്പകൾ എഴുതി തള്ളി റിസർവ്...

വിജയ് മല്യ, ബാബാ രാംദേവ് എന്നിവരുൾപ്പെടെ 68,000 കോടി രൂപയുടെ വായ്പകൾ എഴുതി തള്ളി റിസർവ് ബാങ്ക്

reserve bank writtes off loans


പ്രമുഖ വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ വിവരാവകാശ നിയമപ്രകാരം റിസർവ് ബാങ്കിനോട് നിലവിലെ വായ്പകളുടെ വിശദാശംങ്ങൾ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരപ്രകാരം 68,000 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയതായി കണ്ടെത്തി.

കഴിഞ്ഞ ഫെബ്രുവരി 16 ന് രാഹുൽ ഗാന്ധി പാർലമെന്റിൽ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ ധനമന്ത്രി നിർമ്മല സീതാരാമനും, മന്ത്രി അനുരാഗ് താക്കൂറും വിസമ്മതിച്ചിരുന്നു, അത് കാരണം വിവരാവകാശ രേഖ നൽകി ഗോഖലെ ഐ‌എ‌എൻ‌എസിനോട് പറഞ്ഞു.

വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ റിസർവ് ബാങ്ക് എഴുതി തള്ളിയവരുടെ ലിസ്റ്റ്:



ചോക്‌സിയുടെ കുംഭകോണ കമ്പനിയായ ഗീതാഞ്‌ജലി ജെംസ് ലിമിറ്റഡിന് 5,492 കോടി രൂപ കുടിശികയുണ്ടായിരുന്നു, ഗിലി ഇന്ത്യ 1,447 കോടി രൂപയും , നക്ഷത്ര ബ്രാൻഡ് 1,109 കോടി രൂപയും വായ്‌പ എടുത്തിരുന്നു.

ചോക്‌സി ഇപ്പോൾ ആന്റിഗ്വ ആൻഡ് ബാർബഡോസ് (വെസ്റ്റിൻഡീസ്) പൗരൻ ആണ്. അദ്ദേഹത്തിന്റെ അനന്തരവൻ ഈ അടുത്ത സമയങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിന്ന നീരവ് മോദി ഇപ്പോൾ ലണ്ടനിലും

നാലായിരം കോടിയുടെ വിഭാഗത്തിൽ REI ആഗ്രോ ലിമിറ്റഡ് 4,314 കോടിയും, ജതിൻ മേത്തയുടെ വിൻസോം ഡയമണ്ട് 4,076 കോടിരൂപയും വായ്പ എടുത്തിരുന്നു. ഈ കേസുകൾ യഥാക്രമം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സും, സി.ബി.ഐ.യും അന്വേഷിക്കുന്നു.

രണ്ടായിരം കോടിയുടെ വിഭാഗത്തിൽ റോട്ടോമാക്ക് ഗ്ലോബൽ 2,850 കോടി രൂപ, കുഡോസ് കെമി 2,326 കോടി രൂപ, ബാബാ രാംദേവിന്റെ കമ്പനിയായ രുചി സോയ 2,212 കോടി രൂപ, സൂം ഡിവലപ്പേഴ്‌സ് 2,012 കോടി രൂപ.

18 കമ്പനികളാണ് 1000 കോടിയുടെ വിഭാഗത്തിൽ ഉള്ളത് ഗുജറാത്ത് കേന്ദ്രമായ പ്രവർത്തിക്കുന്ന ഹരീഷ് മെഹ്ത്തയുടെ ഫോർ എവർ ഡയമണ്ട്സ് 1,962 കോടി, വിജയ് മല്യയുടെ കിംഗ് ഫിഷർ 1,943 കോടി എന്നിവയാണ് ഈ ലിസ്റ്റിലെ പ്രമുഖർ.

വ്യവസായത്തെ സഹായിക്കാൻ വായ്പാ അക്കൗണ്ടുകൾ പുനക്രമീകരിക്കാൻ എല്ലാ ബാങ്കുകളോടും ആവശ്യപ്പെടണമെന്ന് റിസർവ് ബാങ്ക്

605 കോടി രൂപ മുതൽ 984 കോടി രൂപ വരെ വായ്പാ എടുത്തവരുടെ ലിസ്റ്റിൽ 25 കമ്പനികൾ ഉണ്ട്. വായ്പ എടുത്ത് തിരിച്ചടക്കാത്ത ഏറ്റവും ഉയർന്ന തുകയുള്ള 50 കമ്പനികളിൽ 6 എണ്ണവും വജ്ര-സ്വർണ്ണ വ്യാപാരികൾ ആണ്.

ഇതിൽ പല കമ്പനികളും ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്നവയും. എല്ലാ മേഖലകളിൽപെട്ട കമ്പനികളും ഈ ലിസ്റ്റിൽ ഉണ്ടെന്നതാണ് ശ്രദ്ധേയം.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -