no new schemes for an year india severe economic crisis
Business

കടുത്ത സാമ്പത്തിക പ്രതിസന്ധി; ഒരു വർഷത്തേയ്ക്ക് പുതിയ പദ്ധതികൾ ഒന്നുമില്ല

ഡൽഹി: വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾക്കിടയിൽ ചെലവ് ചുരുക്കൽ കർശനമാക്കാനുള്ള നീക്കവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഒരു വർഷത്തേക്ക് പുതിയ പദ്ധതികളൊന്നും സർക്കാരിൻറെ പരിഗണനയിൽ ഇല്ലെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഈ സാമ്പത്തിക വർഷം മറ്റൊരു പദ്ധതിക്കും ഇനി അംഗീകാരം ലഭിക്കില്ലെന്നും ധനമന്ത്രാലയം അറിയിച്ചു. ബജറ്റ് പ്രകാരം ഇതിനകം അംഗീകരിച്ച പദ്ധതികളും മാർച്ച് 31 വരെ താൽക്കാലികമായി നിർത്തിവയ്ക്കും.

ധനമന്ത്രാലയത്തിലേക്ക് പുതിയ പദ്ധതികൾക്ക് വേണ്ടി നിരവധി അഭ്യർത്ഥനകൾ അയയ്ക്കുന്നത് നിർത്താൻ എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഗരിബ് കല്യാൺ പാക്കേജിലും ആത്മനിർഭർ ഭാരത് അഭിയാൻ പാക്കേജിന് കീഴിൽ വരുന്ന പദ്ധതികൾക്ക് വേണ്ടിയുള്ള ചെലവുകൾ മാത്രമേ അനുവദിക്കൂ.

റിസർവ് ബാങ്കിന്റെ 8.01 ലക്ഷം കോടി രൂപയുടെ പണലഭ്യത നടപടികൾ ഉൾപ്പെടുന്ന 20.97 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

You may also like

jobs in japan for indians
Business

ഇന്ത്യക്കാർക്ക് ജപ്പാനിൽ കാത്തിരിക്കുന്നത് നിരവധി ജോലി ഓഫറുകൾ | Jobs Japan

ജനസംഖ്യ കുറയുന്നതും ആ രാജ്യത്ത് പ്രായമാകുന്ന സമൂഹവും കാരണം പ്രത്യേക മേഖലകളിൽ ഉണ്ടാകുന്ന ഒഴിവുകൾ നികത്താൻ ...
RBI-warns-public-about-shady-digital-lending-apps
Business

മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് വായ്‌പ എടുക്കുന്നവർ സൂക്ഷിക്കുക | Loan Apps

അമിത പലിശ നിരക്കിൽ നിമിഷങ്ങൾക്കുള്ളിൽ വായ്പ വാഗ്ദാനം ചെയ്യുകയും, തിരിച്ചടവ് വൈകിയാൽ കുടിശ്ശിക ഈടാക്കുന്നതിന് ഗുണ്ടകളെ ...

More in:Business

SBI Savings Account for Minor
Business

കുട്ടികൾക്കായി SBI യിൽ Zer0 ബാലൻസ് അക്കൗണ്ട് തുടങ്ങാം | SBI Savings Account for Minor

നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഒരു നിക്ഷേപവും ബാങ്ക് അക്കൗണ്ടും വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി എസ്. ബി. ...

Comments are closed.