HomeEntertainmentപ്രശസ്ത ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു;

പ്രശസ്ത ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു;

actor irfan khan died


ആക്ടർ ഇർഫാൻ ഖാൻ (53) അന്തരിച്ചു, മുംബയിലെ ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം സംഭവിച്ചത്, വൻ കുടലിലെ അണുബാധയെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്‌മിറ്റ്‌ ആകുകയായിരുന്നു.

ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 2018 മുതൽ ക്യാൻസറിനോട് പൊരുതുകയായിരുന്നു.

ഇർഫാൻ ഖാൻറെ അവസാനമായി ഇറങ്ങിയ സിനിമ “അൺഗ്രെസി മീഡിയം” ലോക്ക് ഡൗണിന് തൊട്ട് മുൻപ് റിലീസ് ആയിരുന്നു. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ സിനിമ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യേണ്ടിവന്നു.



“പാൻ സിംഗ് തൊമാർ” എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയിട്ടുണ്ട്. ബോളിവുഡിൽ മാത്രമല്ല, ഹോളിവുഡിലും തന്റേതായ അഭിനയം കാഴ്ച്ചവെച്ചു നിരവധി പ്രശംസകൾ നേടിയ വ്യക്തി ആയിരുന്ന ഇർഫാൻ ഖാൻ.

ഇന്ത്യയിൽ നിന്നും ഹോളിവുഡിൽ പ്രസിദ്ധനായ ഒരേഒരു നടൻ ആയിരുന്നു, “സ്ലംഡോഗ് മില്ലേനിയർ”, “ഇൻഫെർണോ”, “ലൈഫ് ഓഫ് പൈ” എന്നിവ അദ്ദേഹത്തിൻറെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. “ജുറാസിക് വേൾഡിലും” അഭിനയിച്ചിട്ടുണ്ട്. Rea more news

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -