Entertainment

ഞാന്‍ ജനിച്ചു വളർന്നത് ചേരിയിൽ; ഐശ്വര്യ: തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ ജീവിതം ആരെയും അത്ഭുതപ്പെടുത്തുന്നത്

aishwarya rajesh tamil actress new movie images story
aishwarya rajesh tamil actress new movie images story

ഞാന്‍ ജനിച്ചു വളർന്നത് ചേരിയിൽ, ലൈംഗിക ചൂഷണം മാത്രമല്ല നിറത്തിന്റെ പേരിലും പരിഹസിക്കപ്പെട്ടു’! ജീവിതം പറഞ്ഞ് സൂപ്പർനായിക ഐശ്വര്യ രാജേഷ്.

തെന്നിന്ത്യയിലെ മുൻനിര നായകൻമാർക്കൊപ്പം വിജയ ചിത്രങ്ങളിൽ തിളങ്ങുന്ന ഐശ്വര്യ തന്റെ ജീവിതം വെളിപ്പെടുത്തിയത് ഇപ്പോള്‍ സിനിമാ ലോകത്തും പ്രേക്ഷകർക്കിടയിലും ചർച്ചയാകുകയാണ്. ശിവകാർത്തികേയനൊപ്പം കനാ, ദുൽഖൽ സൽമാനൊപ്പം ജോമോന്റെ സുവിശേഷങ്ങൾ, വിജയ് ദേവരകൊണ്ടയ്ക്കൊപ്പം വേൾഡ് ഫേമസ് ലവർ, ധനുഷിനൊപ്പം വടചെന്നൈ, വിജയ് സേതുപതിക്കൊപ്പം ധർമ്മദുരൈ എന്നീ ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരമാണ് ഐശ്വര്യ രാജേഷ്.

‘‘വേദനയും വിജയവും സന്തോഷവും സ്നേഹവും നിറഞ്ഞതായിരുന്നു എന്റെ യാത്ര. ചെന്നൈയിലെ ഒരു ചേരിയിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. 3 മുതിര്‍ന്ന സഹോദരങ്ങള്‍ ഉണ്ടായിരുന്നു. അച്ഛനും അമ്മയുമടക്കം ഞങ്ങള്‍ ആറു പേരാണ് ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്. 8 വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. അമ്മയ്ക്കു താങ്ങാകാനും കുടുംബത്തെ പിന്തുണയ്ക്കാനുമാണ് നടിയായതെന്ന് ടെഡ് എക്സ് ടോക്ക്സിൽ വെളിപ്പെടുത്തി.

തന്റെ അമ്മയുടെ കഠിനാദ്ധ്വാനമാണ് താൻ ഇന്ന് നാലുപേർ അറിയുന്ന നടിയായതിന് കാരണം. ‘എന്റെ മാതൃഭാഷ തെലുങ്ക് ആണ്. അമ്മയ്ക്ക് തെലുങ്ക് മാത്രമാണ് അറിയുന്നത്.

എനിക്ക് 12 വയസ്സുള്ളപ്പോള്‍ മുതിര്‍ന്ന സഹോദരന്‍ മരിച്ചു. ചേട്ടന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അവര്‍ പറയുന്നത് ചേട്ടന്‍ ആത്മഹത്യ ചെയ്തതാണെന്നാണ്. അതിന്നും ആര്‍ക്കുമറിയില്ല. എന്നാലും സങ്കടം മറന്ന് വീണ്ടും ജീവിതം തുടങ്ങി.

വര്‍ഷങ്ങള്‍ കടന്നു പോയി. രണ്ടാമത്തെ സഹോദരന്‍ ചെന്നൈ എസ്ആര്‍എം കോളജില്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കി. പഠിച്ചിറങ്ങിയ ഉടനെ ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടി. അന്ന് അമ്മ ഒരുപാട് സന്തോഷിച്ചു. എന്നാല്‍ വീണ്ടും ഒരു ദുരന്തം ഞങ്ങളെ തേടിയെത്തി. ഒരു വാഹനാപകടത്തില്‍ ചേട്ടനും മരിച്ചു.

ചേട്ടന്റെ മരണം അമ്മയെ തളര്‍ത്തി. പ്രതീക്ഷകളെല്ലാം നശിച്ചു. അമ്മയ്ക്ക് വയ്യാതെയായി. ഇത്തരമൊരു പ്രതിസന്ധിയിൽ അമ്മയെ സഹായിക്കണം എന്ന് തോന്നി, കുടുംബത്തെ സംരംക്ഷിക്കണമെന്ന് ഞാനും ആഗ്രഹിച്ചു. അന്ന് പതിനൊന്നാം ക്ലാസില്‍ പഠിക്കുകയാണ്. അന്നാണ് ഞാൻ ആദ്യമായി ഒരു ജോലി ചെയ്യുന്നത്.

ചെന്നൈ ബസന്ത് നഗറിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ കാഡ്ബറീസ് ചോക്ലേറ്റ് സോസിന്റെ പ്രൊമോഷന്‍ ചെയ്തിട്ടുണ്ട്. സൂപ്പർമാർക്കറ്റിൽ വരുന്നവരെ കൊണ്ട് ടേസ്റ്റ് ചെയ്യിക്കുകയായിരുന്നു ജോലി. 225 രൂപ ശമ്പളം കിട്ടി. പിന്നീട് ബര്‍ത്ത്ഡേ പാര്‍ട്ടികളില്‍ ആങ്കറായി ചെന്നും പണമുണ്ടാക്കി.അങ്ങനെ 5000 രൂപ വരെ ഒരു മാസം ഞാന്‍ സമ്പാദിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരു കുടുംബം പോറ്റാന്‍ അത് മതിയാകാത്തത് കൊണ്ട് അഭിനയിക്കാൻ തീരുമാനിച്ചു.

ടിവി സീരിയലുകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ദിവസം 1500 രൂപയാണ് പ്രതിഫലമായി ലഭിക്കുകയെന്നറിഞ്ഞു. രാവിലെ മുതല്‍ രാത്രിവരെയുള്ള അധ്വാനത്തിന് 25000-50000 ഒക്കെ പ്രതിഫലം കൈപ്പറ്റുന്ന നടീനടന്‍മാര്‍ ഇവിടെയുണ്ടെന്ന് അമ്മ പറഞ്ഞു. സിനിമകളില്‍ ആദ്യം ചെറിയ ഫ്രതിഫലം കിട്ടും, പിന്നീട് പ്രശസ്തി നേടിയാല്‍ വീണ്ടും കിട്ടും. അങ്ങനെ ഒരു നൃത്ത റിയാലിറ്റി ഷോയില്‍ പങ്കെടുക്കാൻ ഒരു അവസരം കിട്ടി. അതിലൂടെ ശ്രദ്ധിക്കപ്പെട്ടു. അവിടെ നിന്നും സിനിമയിൽ പരിശ്രമിക്കാൻ തുടങ്ങി.

ആദ്യചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നെയും പരിശ്രമിച്ചു. സിനിമാ ഇന്‍ഡസ്ട്രി നേരിടുന്ന വലിയൊരു പ്രശ്നമാണ് ലൈംഗിക ചൂഷണം. ലൈംഗിക ചൂഷണം മാത്രമല്ല ഞാൻ നേരിട്ടത്, നിറത്തിന്റെ പേരിലും, തമിഴ് സംസാരിക്കുന്ന പെണ്‍കുട്ടിയെന്ന നിലയിലും പരിഹസിക്കപ്പെട്ടു. എന്റെ ഇരുണ്ടനിറം കാരണം പല അവസരങ്ങളും നഷ്ടപ്പെട്ടു. ഒരു സംവിധായകന്‍ ഒരിക്കല്‍ എന്നോടു നേരിട്ടു പറഞ്ഞു. ‘നിങ്ങളെപ്പോലെയുള്ളവരെ നായികയാക്കാന്‍ പറ്റില്ല എന്ന്.

രണ്ടുമൂന്നു വര്‍ഷം അവസരമൊന്നും ലഭിച്ചില്ല. പിന്നീട് അഭിനയിച്ച ആട്ടക്കത്തിയിലെ അമുദ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് പനിയേറും പദ്മിനിയും, റമ്മി, തിരുടന്‍ പൊലീസ് അങ്ങനെ ലീഡ് റോളുകള്‍ ചെയ്യാന്‍ തുടങ്ങി. കാക്കമുട്ടിയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. കാക്കമുട്ടയിലൂടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. നാടറിയുന്ന നടിയായി. ആറേഴു സിനിമകളില്‍ നായികയായി.

വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ എനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അതിന്റെ കാരണം എന്തെന്ന് അറിയില്ല. കനാ ചെയ്തു, ക്രിക്കറ്റ് താരമായാണ് അഭിനയിച്ചത്. ആറുമാസം പരിശീലനമുണ്ടായിരുന്നു. ആ സിനിമ എന്റെ ജീവിതം വീണ്ടും മാറ്റിമറിച്ചു. വലിയ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഇന്നിപ്പോൾ ചെയ്യുന്ന ആറ് സിനിമകളിലും ഞാൻ തന്നെയാണ് ഹീറോ.’

ഞാൻ എന്നിൽ വിശ്വസിച്ചു. ഒരാളുപോലും പിന്തുണയ്ക്കാൻ വന്നിട്ടില്ല. നിറത്തിന്റെ പേരിൽ എന്നെ പരിഹസിച്ചവരുണ്ട്, ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. പക്ഷേ അതിനെയൊക്കെ ഞാൻ തരണം ചെയ്തു. എന്നെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ തിരിച്ചുകൊടുക്കാനും എനിക്ക് അറിയാം. നിങ്ങളുടെ സുരക്ഷ നിങ്ങളിൽ തന്നെയാണ്. ഒരു സൂപ്പര്‍മാനും നിങ്ങളെ രക്ഷിക്കാൻ വരില്ല’.– ഐശ്വര്യ പറഞ്ഞു.

You may also like

shilpa shetty invites people do yoga june 21
Entertainment

നമ്മുടെ ലോകത്ത് സമാധാനം കൈവരിക്കാനുമുള്ള ഒരു മാർഗമാണ് യോഗ; എല്ലാവരെയും യോഗ ചെയ്യാൻ ക്ഷണിച്ച് ശില്പ ഷെട്ടി

അന്താരാഷ്ട്ര യോഗ ദിനത്തിന് ദിവസങ്ങൾക്ക് മുമ്പ് ബോളിവുഡ് നടി ശിൽപ ഷെട്ടി ഒരു വീഡിയോ പോസ്റ്റ് ...
prithviraj aadujeevitham movie malayalam trailer
Entertainment

നിങ്ങൾ രോഹിത് ശർമയാണെന്ന് കരുതി ഒരു പുൾ ഷോട്ട് എടുക്കുവാൻ മുൻകൂട്ടി തീരുമാനിക്കുന്നു, പക്ഷെ…

“നിങ്ങൾ രോഹിത് ശർമയാണെന്ന് കരുതി ഒരു പുൾ ഷോട്ട് എടുക്കുവാൻ മുൻകൂട്ടി തീരുമാനിക്കുന്നു, പക്ഷെ ഷോർട്ട് ...
tamanna controvesial tweet over discrimination
Entertainment

വെളുക്കാനുള്ള ക്രീമുകളുടെ പരസ്യത്തിൽ അഭിനയിക്കുന്നവർ വർണ വിവേചനത്തെക്കുറിച്ച് പറയുന്നു

തെന്നിന്ത്യൻ സുന്ദരി തമന്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. ...
kangana-ranaut-questions-bollywoods-silence
Entertainment

രാജ്യത്തെ അതിക്രമങ്ങള്‍ക്കതിരെ സംസാരിക്കാന്‍ പേടി; പക്ഷെ ?? ബോളിവുഡ് താരങ്ങളെ പരിഹസിച്ച് കങ്കണ

മുംബൈ: പ്രാദേശികമായി നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താത്ത സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി ...

Comments are closed.