HomeEntertainmentBollywood Movieഎൻറെ വിദ്യാഭ്യാസ യോഗ്യത വെറും പന്ത്രണ്ടാം ക്ലാസ് | Deepika Padukone Revealing Educational Qualification

എൻറെ വിദ്യാഭ്യാസ യോഗ്യത വെറും പന്ത്രണ്ടാം ക്ലാസ് | Deepika Padukone Revealing Educational Qualification



Deepika Padukone Revealing Educational Qualification / ബോളിവുഡിലെ സൂപ്പർതാരം ദീപിക പദുകോൺ തൻറെ വിദ്യാഭ്യാസ യോഗ്യത തുറന്ന് പറയുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടണമെന്ന് മാത്രമാണ് രക്ഷിതാക്കൾ ആഗ്രഹിച്ചത്. അതുകൊണ്ട് പഠിച്ചത് പന്ത്രണ്ടാം ക്ലാസ് വരെയാണ്. അതു കഴിഞ്ഞ് മോഡലിങ്ങിലേക്ക് തിരിഞ്ഞു.

ഇതിനിടയിൽ വിദൂര വിദ്യാഭ്യാസം വഴി ഡിഗ്രി നേടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആദ്യ പരീക്ഷയ്ക്ക് വേണ്ടി ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ പഠനം തനിക്ക് പറ്റിയ പണിയല്ലെന്ന് തിരിച്ചറിഞ്ഞു. പത്തും പന്ത്രണ്ടും പാസായത് തന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നുവെന്നും ദീപിക.

യൂട്യൂബിൽ പുറത്തിറങ്ങിയ ബാച്ച് ഓഫ് 2020 എന്ന ഡോക്യുമെന്ററിയിലാണ് താരം തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. ആന്റോ ഫിലിപ്പാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസത്തെ കുറിച്ചും കോളേജ് ജീവിതത്തെ കുറിച്ചും പ്രമുഖ താരങ്ങൾ പറയുന്നതാണ് ഡോക്യുമെന്ററി.



Also Read / Apsara Rani RGV New Actress Trending Photos | സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി റാം ഗോപാൽ വർമ്മയുടെ പുതിയ നായിക

“പരീക്ഷകളും ടെസ്റ്റുകളും തനിക്കൊരിക്കലും വഴങ്ങുമായിരുന്നില്ല. ശരാശരിയോ അല്ലെങ്കിൽ അതിന് താഴെയോ ഉള്ള വിദ്യാർത്ഥി മാത്രമായിരുന്നു. സ്കൂളിൽ തന്റെ സുഹൃത്തുക്കൾ മുൻ നിരയിലെത്താൻ മത്സരിക്കുമ്പോൾ താൻ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുകയായിരുന്നു”. – ദീപിക പറയുന്നു.

“താൻ മികച്ച വിദ്യാർത്ഥിയായിരുന്നില്ലെന്നും, അക്കാദമിക്സ് എനിക്ക് വെറുപ്പായിരുന്നു. അതൊരിക്കലും എന്റെ പാഷനായിരുന്നില്ല. ഇന്റർ സ്കൂൾ മത്സരങ്ങളിലും കായിക മത്സരങ്ങളിലുമായിരുന്നു താത്പര്യം.” – ദീപിക പറയുന്നു

ഒരു വ്യക്തിയെ നിർവചിക്കുന്നത് അയാളുടെ വിദ്യാഭ്യാസ യോഗ്യതയല്ലെന്ന് തുറന്നു പറയുകയാണ് താരം.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -