HomeEntertainmentBollywood Movieവനം ദത്തെടുത്ത് പ്രഭാസ്; 1650 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന..| Prabhas adopts reserve forest

വനം ദത്തെടുത്ത് പ്രഭാസ്; 1650 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന..| Prabhas adopts reserve forest



Prabhas adopts reserve forest / തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് ഹൈദരാബാദിലെ ഡുണ്ടിഗലിനടുത്തുള്ള ഖാജിപള്ളി അർബൻ ഫോറസ്റ്റ് ദത്തെടുത്തു. റിസർവ് വനത്തിന്റെ വികസനത്തിനായി രണ്ട് കോടി രൂപയുടെ ചെക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.

പ്രഭാസും തെലങ്കാന വനം മന്ത്രി അലോല ഇന്ദ്ര കരൺ റെഡ്ഡിയും രാജ്യസഭാ എംപി ജോഗിനപള്ളി സന്തോഷ് കുമാറും ചേർന്ന് നഗര വന പാർക്കിന് തറക്കല്ലിട്ടു. താൽക്കാലിക വാച്ച് ടവറിൽ നിന്ന് റിസർവ് വനം നിരീക്ഷിച്ച അവർ പിന്നീട് റിസർവ് ഫോറസ്റ്റ് മേഖലയിൽ കുറച്ച് തൈകൾ നട്ടു.

1650 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന വനത്തിലാണ് പ്രഭാസ് ഭൂമി ദത്തെടുത്തത്. പ്രഭാസിന്റെ പിതാവ് യുവിഎസ് രാജുവിന്റെ പേരിൽ ഇനി ഇക്കോ പാർക്ക് അറിയപ്പെടും. വനത്തിന്റെ ചെറിയൊരു ഭാഗമാണ് അർബൻ ഫോറസ്റ്റ് പാർക്ക് ആക്കി മാറ്റുന്നത്. ബാക്കിയുള്ള പ്രദേശം സംരക്ഷിത മേഖലയായി തുടരും. ഹൈദരാബാദിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് വനഭൂമി.



ഒരു പാർക്ക് ഗേറ്റ്, സീ-ത്രൂ മതിൽ, വാക്കിംഗ് ട്രാക്ക്, വ്യൂ പോയിൻറ്, വിശ്രമ കേന്ദ്രം, ഔഷധ സസ്യ കേന്ദ്രം എന്നിവ ആദ്യ ഘട്ടത്തിൽ നിർമിക്കും.

Prabhas adopts reserve forest. Popular Telugu actor Prabhas has come forward to adopt 1,650 acres of reserve forest on the outskirts of Hyderabad.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -