HomeEntertainmentBollywood Movieമുസ്‌ലിം തൊപ്പി അണിഞ്ഞു; രാജമൗലി ചിത്രത്തിനെതിരെ ബി.ജെ.പി.

മുസ്‌ലിം തൊപ്പി അണിഞ്ഞു; രാജമൗലി ചിത്രത്തിനെതിരെ ബി.ജെ.പി.



SS Rajamouli RRR in Controversy | എസ്.എസ് രാജമൗലി ചിത്രം ആർ.ആർ.ആറിനെതിരെ വിമർശനവുമായി തെലങ്കാന ബി.ജെ.പി അധ്യക്ഷനും, കരിംനഗർ എംപിയുമായ ബണ്ടി സഞ്ജയ് കുമാർ രംഗത്ത്. ചിത്രത്തിൽ ജൂനിയർ എൻടിആർ അവതരിപ്പിച്ചിരിക്കുന്ന ഭീം എന്ന കഥാപാത്രം മുസ്ലിം തൊപ്പി അണിഞ്ഞു എന്നതാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്.

ദുബാക്കയിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്താണ് തെലങ്കാന പ്രസിഡന്റ് വിവാദമായ പരാമർശം നടത്തിയത്. ഹൈദരാബാദിലെ നിസാമിനെതിരെ പോരാടിയ ഗോത്ര നേതാവ് കൊമാരാം ഭീമിനെ ആസ്പദമാക്കി രാജമൗലിയുടെ പീരിയഡ് ആക്ഷൻ സിനിമയായ ആർ‌ആർ‌ആറിനെ പരാമർശിക്കുകയായിരുന്നു ബന്ദി സഞ്ജയ്.

ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, എന്നിവിടങ്ങളിൽ ദൈവമായി ആരാധിക്കപ്പെട്ടിരുന്ന ആദിവാസി നേതാവിനെ തൊപ്പി ധരിച്ച് ചിത്രീകരിച്ച ഒരു രംഗമാണ് വിവാദമായത്. ചില സ്ഥലങ്ങളിൽ ഇപ്പോഴും ഭീമിനെ ദൈവമായി ആരാധിക്കുന്നവരുണ്ടെന്നും അത്തരമൊരു കഥാപാത്രത്തെ മുസ്ലിം തൊപ്പി അണിയിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.



പ്രചാരണത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, വിവാദ രംഗം നീക്കം നീക്കിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ രാജമൗലി നേരിടേണ്ടി വരുമെന്നാണ് ബണ്ടി സഞ്ജയ് നൽകുന്ന മുന്നറിയിപ്പ്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -