HomeEntertainmentദുൽഖർ സൽമാനെതിരെ സോഷ്യൽ മീഡിയ ആക്രമണം; തെറ്റിദ്ധാരണയുടെ പുറത്ത് ഒരു കൂട്ടം തമിഴരാണ് സോഷ്യൽ മീഡിയയിൽ

ദുൽഖർ സൽമാനെതിരെ സോഷ്യൽ മീഡിയ ആക്രമണം; തെറ്റിദ്ധാരണയുടെ പുറത്ത് ഒരു കൂട്ടം തമിഴരാണ് സോഷ്യൽ മീഡിയയിൽ

Dulquer Salmaan In 2020


മലയാളത്തിൽ ദുൽഖറിന്റേതായി ഇറങ്ങിയ “വരനെ ആവശ്യമുണ്ട്” എന്ന സിനിമയിലെ ഒരു സീനാണ് തമിഴരെ പ്രകോപിപ്പിച്ചിരിക്കുന്നത്. നെറ്റ് ഫ്ലിക്സിലും സൺ നെസ്റ്റിലും ഈ സിനിമ റിലീസ് ആയത്തോടുകൂടിയാണ് ഈ സിനിമ കണ്ട് ഒരു കൂട്ടം ആൾക്കാർ ദുൽഖറിനെയും മമ്മൂട്ടിയെയും അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്.

വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ സുരേഷ്‌ഗോപി മേജർ ഉണ്ണികൃഷ്‌ണായി ആണ് എത്തുന്നത്. പരുക്കനായ ക്ഷമയില്ലാത്ത ഒരു ക്യാരറ്ററായി എത്തുന്ന സുരേഷ് ഗോപി തന്റെ ക്യാരക്ടർ മാറ്റുവാൻ ഒരു നായയെ വാങ്ങുന്നു. ഈ നായയെ ഒരു സീനിൽ സുരേഷ് ഗോപി “പ്രഭാകരാ” എന്ന് വിളിക്കുന്നു.

ഈ സംഭാഷണം തമിഴ്‌നാട്ടിലെ ഒരു കൂട്ടം സോഷ്യൽ മീഡിയക്കാർക്ക് ഇഷ്ടപ്പെട്ടില്ല. തമിഴ്മക്കളുടെ വിമോചന നേതാവായ വേലുപ്പിള്ള പ്രഭാകരനെയാണ് പട്ടിയോട് ഉപമിച്ച് വിളിച്ചതെന്ന് ഒരു കൂട്ടം ആൾക്കാർ തെറ്റിദ്ധരിച്ച് ദുൽക്കറിനെയും മമ്മൂട്ടിയെയും സോഷ്യൽ മീഡിയയിലൂടെ ആക്രമിക്കുകയാണ്.



വേലുപ്പിള്ള പ്രഭാകരൻ തമിഴ്‌സംസാരിക്കുന്നവരുടെ ഐഡന്റിറ്റി ആണ്. ഇനി ഞങ്ങളുടെ നായക്ക് ദുൽക്കർ സൽമാൻ, മമ്മൂട്ടി എന്ന് വിളിക്കുമെന്ന് ചിലർ പറയുന്നു.

എന്നാൽ ഈ പ്രഭാകരൻ ഈ സിനിമയുടെ സംവിധായകൻ ആയ അനൂപ് സത്യന്റെ പിതാവിന്റെ 1988 ലെ പട്ടണപ്രവേശനം എന്ന സിനിമയിലെ പ്രഭാകരൻ ആണെന്ന് അവർക്ക് മനസിലായിട്ടില്ല. അനൂപ് സത്യനെതിരെയും സോഷ്യൽ മീഡിയ ആക്രമണം ഉണ്ട്.

ആക്രമണം രൂക്ഷമായതോടെ വിശദീകരണവുമായി ദുൽക്കർ സൽമാൻ പുതിയ പോസ്റ്റ് ഇട്ടിരിക്കയാണ്. “വരനെ ആവശ്യമുണ്ട്” “സിനിമയിലെ പ്രഭാകരൻ തമിഴ് ജനതയെ അപമാനിക്കുന്നതെന്ന് ധാരാളം ആളുകൾ എന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.

ഇത് മനഃപൂർവം അല്ല, ഈ തമാശ ഒരു പഴയ മലയാള സിനിമയിലേത് പരാമര്ശിക്കുന്നതാണ്, കേരളത്തിലെ ഒരു സാധാരണ മെമെ ആണ്, ഇത് കേരളത്തിലെ ഒരു സാധാരണ പേര് ആണ്. കൂടുതൽ പേരും സിനിമ കാണാതെ വിമർശിക്കുകയാണ്.

അവർ എനിക്കെതിരെയും ഡയറക്ടർ അനൂപിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ കുഴപ്പമില്ല, പക്ഷെ എന്റെ പിതാവിനെയും മറ്റ് സീനിയർ താരങ്ങളെയും അധിക്ഷേപിക്കാതിരിക്കുക, നിങ്ങൾ അപമാനിക്കപ്പെട്ടു എന്ന് തോന്നിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു, ഞാൻ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല, ഇത് തെറ്റിദ്ധാരണയാണ്, ” ദുൽഖർ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -