HomeEntertainmentരാജ്യത്തെ അതിക്രമങ്ങള്‍ക്കതിരെ സംസാരിക്കാന്‍ പേടി; പക്ഷെ ?? ബോളിവുഡ് താരങ്ങളെ പരിഹസിച്ച് കങ്കണ

രാജ്യത്തെ അതിക്രമങ്ങള്‍ക്കതിരെ സംസാരിക്കാന്‍ പേടി; പക്ഷെ ?? ബോളിവുഡ് താരങ്ങളെ പരിഹസിച്ച് കങ്കണ



മുംബൈ: പ്രാദേശികമായി നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താത്ത സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി വാദിക്കുന്നതിനെതീരെ പരിഹാസവുമായി ബോളിവുഡ് താരം കങ്കണ റണൌട്ട്.

രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കതിരെ സംസാരിക്കാന്‍ ഏറെ നേരെ ആലോചിക്കേണ്ടി വരുന്ന ഇവര്‍ക്ക് അമേരിക്കയിലെ പ്രശ്നത്തില്‍ ഇടപെടാന്‍ അല്‍പസമയം പോലും വേണ്ടി വരുന്നില്ലെന്നാണ് കങ്കണയുടെ പരിഹാസം.

ഈ താരങ്ങളെല്ലാം താമസിക്കുന്ന ബോംബെയില്‍ ആയിരുന്നു ആഴ്ചകള്‍ക്ക് മുന്‍പ് സന്യാസിമാര്‍ ആക്രമണത്തിന് ഇരയായത്, പക്ഷേ ആരും പ്രതികരിച്ചു കണ്ടില്ല. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പുള്ള അടിമത്ത മനോഭാവത്തില്‍ മാറ്റമില്ലെന്നും കങ്കണ കുറ്റപ്പെടുത്തുന്നു. ഇന്ത്യക്കാരുടെ ജീവന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ധൈര്യം കാണിക്കാത്ത ഇവര്‍ ഹോളിവുഡ് താരങ്ങള്‍ നല്‍കുന്ന ചെറിയ പ്രശസ്തിക്ക് വേണ്ടി ശ്രമിക്കുന്നെന്നും കങ്കണ കുറ്റപ്പെടുത്തുന്നു.



Also Read | നിസർഗ ചുഴലിക്കാറ്റ് മുംബൈ നഗരത്തിൽ എത്തി; 10,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ഇടപെടാത്തവർ മറ്റു രാജ്യങ്ങളിലെ പ്രശ്നങ്ങളിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്നു. പദ്മശ്രീ അവാര്‍ഡ് ലഭിച്ചവർക്ക് പോലും ഇത്തരം പ്രശ്നങ്ങളില്‍ ആവശ്യമായ പിന്തുണ ലഭിക്കാതെയാണ് പോകുന്നത്. ബോളിവുഡിന് ആദിവാസികളുടെ പ്രശ്നങ്ങളേക്കുറിച്ചും ഒന്നും പറയാനില്ലെന്നും കങ്കണ പറയുന്നു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -