- Advertisement -spot_img
HomeEntertainmentMalayalam Movieമികച്ച നടൻ സൂരജ് വെഞ്ഞാറമൂട്; സംസ്ഥാന ചലച്ചിത്ര അവാർഡ് | Kerala State Film Awards...

മികച്ച നടൻ സൂരജ് വെഞ്ഞാറമൂട്; സംസ്ഥാന ചലച്ചിത്ര അവാർഡ് | Kerala State Film Awards 2020

- Advertisement -spot_img

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചു. മികച്ച നടൻ സുരാജ് – വെഞ്ഞാറമൂട് (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വെർഷൻ 5.25, വികൃതി), മികച്ച നടി കനി കുസൃതി (ബിരിയാണി). മികച്ച സംവിധായകനുള്ള പുരസ്കാരം ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കി. വാസന്തി എന്ന ചിത്രമാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്.

അവാർഡുകൾ ( Kerala State Film Awards 2020 )

മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട്, ചിത്രം വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

മികച്ച നടി: കനി കുസൃതി, ചിത്രം ബിരിയാണി

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കെട്ട്

മികച്ച ചിത്രം: വാസന്തി, (ഷിനോസ് റഹ്മാൻ, ഷിജാസ് റഹ്മാൻ)

മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന

കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്

മികച്ച സ്വഭാവനടൻ: ഫഹദ് ഫാസിൽ

മികച്ച സ്വഭാവനടി: സ്വാസിക

മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം

– മികച്ച ഗായകൻ: നജീം അർഷാദ്

– മികച്ച ഗായിക: മധുശ്രീ നാരായണൻ

ഗാനരചന: സുജേഷ് രവി

– മികച്ച ചിത്രസംയോജകൻ: കിരൺദാസ്

  • മികച്ച നവാഗതസംവിധായകൻ: രതീഷ് പൊതുവാൾ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

— മികച്ച ബാലതാരം: വാസുദേവ് സജേഷ് മാരാർ

— മികച്ച കഥാകൃത്ത്: ഷാഹുൽ

– മികച്ച നടനുള്ള പ്രത്യേക പരാമർശം: നിവിൻ പോളി

— മികച്ച നടിക്കുള്ള പ്രത്യേക പരാമർശം: അന്ന ബെൻ

– ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം.

മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. 119 സിനിമകളാണ് ഇത്തവണ മത്സരവിഭാഗത്തിലുണ്ടായിരുന്നത്. ഇതിൽ 71 സിനിമകൾ നവാഗത സംവിധായകരുടേതായിരുന്നു. കോവിഡ് മൂലം തിയേറ്ററുകൾ അടച്ചിട്ട സാഹചര്യത്തിൽ പ്രദർശനത്തിനെത്താത്ത നിരവധി സിനിമകളും മത്സരവിഭാഗത്തിലുണ്ടായിരുന്നു.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img