HomeEntertainmentMalayalam Movieരജീഷ വിജയൻ-ഷൈൻ ടോം ചിത്രം ലവ് ഒക്ടോബർ 15 ന് തിയറ്ററുകളിൽ റിലീസ്

രജീഷ വിജയൻ-ഷൈൻ ടോം ചിത്രം ലവ് ഒക്ടോബർ 15 ന് തിയറ്ററുകളിൽ റിലീസ്



Love Malayalam Movie-Rajisha Vijayan & Shine Tom Chacko | പൂർണ്ണമായും കൊറോണ സമയത്ത് ചിത്രീകരിച്ച് പൂർത്തിയാക്കിയ ആദ്യ സിനിമ ‘ലവ്’ ഈ മാസം 15ന് റിലീസ് ചെയ്യും. ഗൾഫിലെ തീയറ്ററുകളിലാണ് ചിത്രം ആദ്യം റിലീസാവുക. ലോക്ക്ഡൗണിനു ശേഷം ഇന്ത്യയ്ക്ക് പുറത്തെ തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കും ലവ്. നിർമ്മാതാവ് ആഷിക് ഉസ്‌മാൻ ആണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലവ്’ ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം ആരംഭിച്ച് പൂർത്തിയാക്കി എന്ന പ്രത്യേകതയുമുണ്ട്. ജൂൺ 22ന് ആരംഭിച്ച ചിത്രം ജൂലൈ 15നാണ് പൂർത്തിയാക്കിയത്. യു.എ.ഇ., ജി.സി.സി. രാജ്യങ്ങളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.

ഹോം സ്ക്രീൻ എൻറർടെയ്‍ൻ‍മെൻറും ഗോൾഡൻ സിനിമയും ചേർന്നാണ് ചിത്രം ഗൾഫിൽ റിലീസ് ചെയ്യുക. കോവിഡ് മാനദണ്ഡങ്ങളൊക്കെ പാലിച്ചാവും റിലീസ്. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഖാലിദ് റഹ്മാനാണ് ലവ് സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ 22നാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ജൂലായ് 15ന് ചിത്രീകരണം പൂർത്തിയായി.



ബ്ലാക്ക് ഹ്യൂമർ അടിസ്ഥാനപ്പെടുത്തിയുള്ള പ്രമേയമാണ് ഈ ചിത്രത്തിനുള്ളത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ആഷിഖ് ഉസ്മാനാണ്. ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകളാണ് സിനിമയുടെ പ്രമേയം.

ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർക്കൊപ്പം സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആൻ്റണി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടും. ജിംഷി ഖാലിദാണ് ക്യാമറ. എഡിറ്റർ നൗഫൽ അബ്ദുല്ല. സംഗീതം യക്സാൻ ഗാരി പെരേര, നേഹ എസ് നായർ.

Love Malayalam Movie-Rajisha Vijayan & Shine Tom Chacko

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -