HomeEntertainmentMalayalam Movieഓസ്‌ട്രേലിയയിൽ കുടുങ്ങിയ മലയാളികൾക്ക് ചാർട്ടേഡ് ഫ്ലൈറ്റ് ഒരുക്കി മമ്മൂട്ടി ഫാൻസ്‌ | Mammootty Fans Prepared...

ഓസ്‌ട്രേലിയയിൽ കുടുങ്ങിയ മലയാളികൾക്ക് ചാർട്ടേഡ് ഫ്ലൈറ്റ് ഒരുക്കി മമ്മൂട്ടി ഫാൻസ്‌ | Mammootty Fans Prepared Chartered Flights For Australian Malayalis



Mammootty Fans Prepared Chartered Flights For Australian Malayalis / കൊവിഡ് കാരണം ഓസ്‌ട്രേലിയയിൽ കുടുങ്ങിയ മലയാളികൾക്ക് കേരളത്തിലേക്ക് പ്രത്യേക വിമാനവുമായി മമ്മൂട്ടി ആരാധകർ. ആദ്യമായാണ് മലയാളത്തിലെ ഒരു നടന്റെ ആരാധകർ ഇത്തരത്തിലൊരു ഉദ്യമത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ ഓസ്‌ട്രേലിയ ഘടകമാണ് യാത്രാ സൗകര്യം ഒരുക്കിയത്. വിമാന കമ്പനിയായ സിൽക്ക് എയർവേയ്‌സും ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്‌ളൈ വേൾഡ് ഇന്റർനാഷണലും ചേർന്നാണ് വിമാന സർവീസ് ഒരുക്കിയിരിക്കുന്നത്.

Also Read / സോഷ്യൽ മീഡിയയിൽ വൈറൽ ആയി സൽമാൻ ഖാൻറെ പുതിയ ചിത്രം | Bollywood Super Hero Salman Khan New Trending Post



നിരവധി മലയാളികൾ താമസിക്കുന്ന പെർത്തിൽ നിന്നാണ് വിമാനം പുറപ്പെടുക. മലയാളി അസോസിയേഷൻ ഓഫ് പെർത്തും വിമാന സർവീസിന് പിന്തുണയുമായി രംഗത്തുണ്ട്. വിമാനം പുറപ്പെടുക ഈ മാസം 25ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ്. ടിക്കറ്റ് ആവശ്യമുള്ളവർക്ക് +61410366089 എന്ന നമ്പറിൽ ബന്ധപ്പെട്ട് സീറ്റ് ബുക്ക് ചെയ്യാം.

Mammootty Fans Prepared Chartered Flights For Australian Malayalis. Mammootty fans with special flight to Kerala for Malayalees stranded in Australia due to Covid.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -