HomeEntertainmentMalayalam Movieമണിയറയിലെ അശോകൻ മൂവി റിവ്യൂ | Maniyarayile Ashokan Movie Review

മണിയറയിലെ അശോകൻ മൂവി റിവ്യൂ | Maniyarayile Ashokan Movie Review



Maniyarayile Ashokan Movie Review / ഒ.ടി.ടി. പ്ലാറ്റഫോമിൽ റിലീസ് ചെയ്ത രണ്ടാമത്തെ മലയാള സിനിമയാണ്‌ മണിയറയിലെ അശോകന്‍. ജേക്കബ്‌ ഗ്രിഗറി ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ്‌ മണിയറയിലെ അശോകന്‍. ദുല്‍ഖര്‍ സല്‍മാനും ഗ്രിഗറിയും ചേര്‍ന്ന്‌ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ നവാഗതനായ ഷംസു സെയ്‌ബയാണ്‌.

ഗ്രിഗറിയുടേയും ഷൈന്‍ ടോം ചാക്കോയുടേയും കൃഷ്‌ണ ശങ്കറിന്റേയും പ്രകടനമാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. മൂവരും മത്സരിച്ച്‌ അഭിനയിച്ചിരിക്കുകയാണ്‌. ഇവരുടെ കോംപിനേഷന്‍ സീനുകള്‍ ചിത്രത്തെ ലൈവാക്കി നിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നുണ്ട്‌.

നിഷ്‌കളങ്കനായ നാട്ടിന്‍പുറത്തുകാരന്‍, വില്ലേജ്‌ ഓഫീസിലെ ക്ലര്‍ക്ക്‌, കുടുംബ പാരമ്പര്യം കൊണ്ടും സ്വഭാവ വിശേഷം കൊണ്ടും അശോകനേക്കുറിച്ച്‌ നാട്ടില്‍ ആര്‍ക്കും മോശം അഭിപ്രായമില്ല. പക്ഷെ, വിവാഹ പ്രായം കഴിയാറായിട്ടും ജാതക ദോഷമുള്‍പ്പൈടെയുള്ള വിവിധ കാരണങ്ങള്‍കൊണ്ട്‌ മംഗല്യഭാഗ്യമുണ്ടാകാത്ത ചെറുപ്പക്കാരനാണ്‌ അശോകന്‍.



ക്ലൈമാക്‌സില്‍ എത്തുന്ന സര്‍പ്രൈസ്‌ നായിക ഉള്‍പ്പെടെ അഞ്ച്‌ നായികമാരുടെ സാന്നിദ്ധ്യം ചിത്രത്തിലുണ്ട്‌. അനുസിത്താര, ഒനിമ കശ്യപ്‌, ശ്രിത ശിവദാസ്‌, അുനപമ പരമേശ്വരന്‍ എന്നീ നായികമാരാണ് ചിത്രത്തിലുള്ളത്‌.

Maniyarayile Ashokan Movie

ഒരു സീനില്‍ മാത്രം വന്ന്‌ പോകുന്ന സണ്ണി വെയ്‌ന്‍ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്‌. കഥാഗതിയില്‍ ടേണിംഗ്‌ പോയിന്റാകുന്ന ദുല്‍ഖറിന്റെ അതിഥി വേഷം പക്ഷെ താര സാന്നിദ്ധ്യം എന്നതിലുപരി കഥയുടെ ഒഴുക്കിന്‌ സ്വാഭാവികത നല്‍കുന്നതില്‍ കാര്യമായ ഗുണം ചെയ്‌തിട്ടില്ല.

രണ്ട്‌ മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം പക്ഷെ പ്രേക്ഷകനെ അതിലുമേറെ ദൈര്‍ഘ്യം അനുഭവിപ്പിക്കുന്നുണ്ട്‌. ഓണക്കാല റിലീസെന്ന നിലയില്‍ ഒന്ന്‌ കണ്ട്‌ മറക്കാവുന്ന കാഴ്‌ചാനുഭവമാണ്‌ മണിയറയിലെ അശോകന്‍.

Maniyarayile Ashokan Movie Review. Maniyarayile Ashokan is a Malayalam romantic comedy film directed by Shamzu Zayba and produced by Dulquer Salmaan and Jacob Gregory.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -