HomeEntertainmentവെളുക്കാനുള്ള ക്രീമുകളുടെ പരസ്യത്തിൽ അഭിനയിക്കുന്നവർ വർണ വിവേചനത്തെക്കുറിച്ച് പറയുന്നു

വെളുക്കാനുള്ള ക്രീമുകളുടെ പരസ്യത്തിൽ അഭിനയിക്കുന്നവർ വർണ വിവേചനത്തെക്കുറിച്ച് പറയുന്നു



തെന്നിന്ത്യൻ സുന്ദരി തമന്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. കഴുത്തിൽ കറുപ്പ് തേച്ചും മുഖത്ത് കൈ പതിപ്പിച്ചുകൊണ്ടുള്ളതാണ് ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രം. ഇൻസ്റ്റാഗ്രാമിലും, ട്വിറ്ററിലുമാണ് പോസ്റ്റ് ചെയ്തത്.

#AllLivesMatter #WakeUpWorld എന്ന ഹാഷ്ടാഗുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം മനുഷ്യർക്കും മൃ​ഗങ്ങൾക്കും നേരെ നടക്കുന്ന ക്രൂരതയെക്കുറിച്ചാണ് പറയുന്നത്. എന്നാൽ വലിയ വിരമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരിക്കുകയാണ് ഈ ഫോട്ടോഷൂട്ട്.

വെളുക്കാനുള്ള ക്രീമുകളുടെ പരസ്യത്തിൽ അഭിനയിക്കുന്നവർക്ക് ഇത് പറയാൻ എന്ത് അവകാശം എന്ന് പലരും ചോദിക്കുന്നു. വർണ വിവേചനത്തെക്കുറിച്ച് പറയും മുൻപ് കാര്യങ്ങൾ മനസിലാക്കണം എന്നാണ് വിമർശകർ പറയുന്നത്.



Also Read | പരിസ്ഥിതി ദിനത്തിൽ പരിസരം വൃത്തിയാക്കി സൽമാൻ; വീഡിയോ വൈറൽ

അമേരിക്കയിലുണ്ടായ ജോർജ് ഫ്ലോയിഡിൻ്റെ മരണത്തിലോ അതോ കേരളത്തിൽ ​ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിലാണോ താരത്തിൻ്റെ പ്രതിഷേധം എന്നാണ് ആരാധകരുടെ ചോദ്യം.

എന്ത് കാര്യത്തെ വിമർശിക്കാനും ശരീരത്തിൽ കറുപ്പുതേച്ച് ഇറങ്ങുന്ന സെലിബ്രിറ്റികളാണ് വർണവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ചിലർ പറയുന്നത്.

Also Read | നയൻതാര വിവാഹിതയായി; ഓൺലൈനിലെ ട്രെൻഡിങ് വാർത്ത

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -