HomeEntertainmentTamil Movieതട്ടുകടയിൽ നിന്നും ഭക്ഷണം; വൈറൽ ആയി അജിത് ചിത്രം | Ajith Valimai

തട്ടുകടയിൽ നിന്നും ഭക്ഷണം; വൈറൽ ആയി അജിത് ചിത്രം | Ajith Valimai



വലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വാരണാസിയിലാണ് താരം സൂപ്പർ താരം അജിത്ത് ഇപ്പോൾ. സുഹൃത്തുക്കൾക്കൊപ്പം നഗരത്തിൽ ചുറ്റിക്കറങ്ങാനിറങ്ങിയ അജിത് ഭക്ഷണം കഴിക്കാൻ എത്തിയത് വഴിയരികിലുള്ള ഒരു തട്ടുകടയിലേക്കാണ്.

മാസ്കം ജാക്കറ്റുമൊക്കെ ധരിച്ചിരുന്നതുകൊണ്ട് താരത്തെ ആരും തിരിച്ചറിഞ്ഞില്ല. എന്നാൽ ഭക്ഷണം കഴിക്കാനായി മാസ്ക് മാറ്റിയപ്പോൾ കടയുടമ അജിത്തിനെ തിരിച്ചറിയുകയായിരുന്നു. അദ്ദേഹത്തെ ഞങ്ങളുടെ കടയിൽ കണ്ടപ്പോൾ വളരെയധികം സന്തോഷമായി. കടയിലെ ബനാറസി ചാട്ടുകളെല്ലാം ഏറെ ആസ്വദിച്ചു. ടമാറ്റർ ചാട്ടുകളും വിവിധതരം മധുരപലഹാരങ്ങളും കഴിച്ചു.

Also Read | വിക്രം, ഇർഫാൻ പത്താൻ മൂവി കോബ്രയുടെ ടീസർ പുറത്തിറങ്ങി



പിറ്റേദിവസവും അദ്ദേഹം കടയിലേക്ക് എത്തി. വിഭവങ്ങൾ ഉണ്ടാക്കുന്നതെല്ലാം എങ്ങനെയെന്ന് ചോദിച്ചറിയുകയും അത് മൊബൈലിൽ പകർത്തുകയും ചെയ്തു. കടയുടമ പറഞ്ഞു. കടയുടമയോടൊപ്പം നിൽക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എച്ച്. വിനോദ് ആണ് വലിമൈ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷി, കാർത്തികേയ, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

News Summary: Thala Ajith Pic with Chaat Shop Owner goes Viral. Ajith visit chaat shop in varanasi during valimai movie shooting. Ajith valimai movie varanasi.  Read more News. Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -