HomeEntertainmentTamil Movieപ്രതിജ്ഞയെടുത്ത് വിജയ്‌യുടെ ആരാധകർ; വിജയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കില്ല

പ്രതിജ്ഞയെടുത്ത് വിജയ്‌യുടെ ആരാധകർ; വിജയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കില്ല



നടൻ വിജയ്‌യുടെ പേരിൽ പിതാവ് ചന്ദ്രശേഖർ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയിൽ ചേരില്ലെന്ന് ആരാധകരുടെ പ്രതിജ്ഞ. വിജയ് ഫാൻസ് അസോസിയേഷനായ ‘ദ വിജയ് മക്കൾ ഇയക്കം’ മധുരയിൽ വിളിച്ചു ചേർത്ത സമ്മേളനത്തിലാണ് പ്രതിജ്ഞയെടുത്തത്. അമ്മ ശോഭ ചന്ദ്രശേഖറിന്റെ പേരും ഉൾപ്പെടുത്തിയാണ് പാർട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം മുന്നിട്ടിറങ്ങിയത്.

രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ വിജയയുടെ പിതാവ് എസ് എ ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ഭർത്താവ് ഈ നീക്കം നടത്തിയതെന്ന് ശോഭ ചന്ദ്രശേഖറും വ്യക്തമാക്കി. വിജയ് കുറെ നാളായി അച്ഛനോട് സംസാരിക്കാറില്ലെന്നും അവർ പറഞ്ഞു. എന്നാൽ പിതാവിന്റെ പാർട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും ആരും ചേരരുത് എന്നും വിജയ് പറഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിലാണ് മധുരയിൽ വിജയ് ആരാധകരുടെ സമ്മേളനം സംഘടിപ്പിച്ചത്. വിജയിന് കളങ്കം വരുന്ന പ്രവൃത്തികൾ ചെയ്യില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വമെടുക്കില്ലെന്നും അവർ പ്രതിജ്ഞ ചെയ്തു. വിജയ്‌യുടെ പിതാവ് തങ്ങൾക്ക് പിതാവിനെപ്പോലെയാണ്. എന്നാൽ വിജയ്‌യുടെ നേതൃത്വത്തിൽ അല്ലാത്ത ഒരു പാർട്ടിയിലും ഭാഗമാകില്ലെന്നും അവർ വ്യക്തമാക്കി.



വിജയ് ഒരു ഇരുമ്പു കൂട്ടിലാണെന്നും അദ്ദേഹത്തിന് ചുറ്റും നിറയ ക്രിമിനലുകളാണെന്നുമാണ് ചന്ദ്രശേഖറിന്റെ ആരോപണം. എല്ലാ സത്യവും മനസ്സിലാക്കി മകൻ ഒരിക്കൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

News Summary: Thalapathy Vijay Fans not cooperate with Father Chandrasekhar Party. Vijay fans pledge to stay away from party started by his father.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -