HomeEntertainmentസിനിമ പ്രേമികൾക്കൊരു സന്തോഷവാർത്ത; ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുമായി യൂട്യൂബ്

സിനിമ പ്രേമികൾക്കൊരു സന്തോഷവാർത്ത; ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുമായി യൂട്യൂബ്

weareone youtube film festival


കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോകമെമ്പാടും ഉള്ള സിനിമ ആസ്വാദകർക്കായി ഡിജിറ്റൽ ഫിലിം ഫെസ്റ്റിവൽ നടത്താൻ ഒരുങ്ങുകയാണ് യൂടൂബ്.

10 ദിവസം നീണ്ടുനിൽക്കുന്ന ഡിജിറ്റൽ ഫിലിം ഫെസ്റ്റിവൽ തികച്ചും സൗജന്യമായിരിക്കും.

ന്യൂയോർക്ക് ആസ്ഥാനമായ ട്രിബിക്ക എന്റർപ്രൈസസ് ആണ് ഈ ഡിജിറ്റൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

കാൻസ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ, ബെർലിൻ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ, ട്രിബേക്ക ഫിലിം ഫെസ്റ്റിവൽ, വെനീസ് ഫിലിം ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും മികച്ച 20 ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള സിനിമകൾ കാണാൻ കഴിയും.



മേയ് 29 മുതൽ ജൂൺ 7 വരെ 10 ദിവസം ആണ് ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. www.youtube.com/weareone ൽ ഇത് കാണാൻ കഴിയും. ഫീച്ചർ ഫിലിമുകൾ, ഷോർട്ട് ഫിലിമുകൾ, ഡോക്യൂമെന്ററികൾ, സംഗീതം, കോമഡി, ചർച്ചകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പരസ്യങ്ങൾ ഒന്നും ഇല്ലാതെ കാണാൻ കഴിയും എന്നതാണ് പ്രത്യേകത. Read more news

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -