Food

അനുസിത്താരയുടെ വ്യത്യസ്തമായ ചക്ക പഴംപൊരി: എളുപ്പത്തിൽ തയ്യാറാക്കാം

anusithara-actress-malayalam-movie-viral-video-youtube

മലയാളികളുടെ പ്രിയ നായിക അനുസിത്താര ലോക്ക്ഡൗണ്‍ സമയത്ത് സിനിമയോട് താല്‍ക്കാലിക ഇടവേള പറഞ്ഞെങ്കിലും തൻ്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളുമായി സജീവമാണ്. ചക്ക പഴംപൊരി ഉണ്ടാക്കുന്ന വീഡിയോ ആണ് താരം ഇപ്പോൾ യൂടൂബിൽ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിൽ അധികം പേർ വീഡിയോ കണ്ടു.

എന്നാൽ പഴംപൊരി തയ്യാറാക്കുന്നത് അനു സിത്താര അല്ല, നടിയുടെ മേക്കപ്പ് മാൻ ആയ മത്തായിയാണ് ചക്കപഴംപൊരിക്കു പിന്നില്‍. അതുകൊണ്ട് മത്തായി ചേട്ടൻറെ ചക്ക പഴംപൊരി എന്ന ടൈറ്റിലോടെയാണ് വീഡിയോ പങ്കുവെച്ചത്.

പഴത്തിനു പകരം ചക്കയാണെന്നതും മൈദയ്ക്കും കടലമാവിനും പകരം ഗോതമ്പുപൊടിയാണെന്നതുമാണ് ഈ ചക്കപ്പഴംപൊരിയുടെ പ്രത്യേകത. നല്ല മധുരമുള്ള വരിക്കച്ചക്ക, ഗോതമ്പുപൊടി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള ചേരുവകള്‍.

ഉണ്ടാക്കുന്ന വിധം >

രണ്ടുതവി ഗോതമ്പുപൊടിയിലേക്ക് ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. മധുരം കുറഞ്ഞ ചക്കയാണെങ്കില്‍ അല്‍പം കൂടി മധുരം ചേര്‍ക്കാം. അല്‍പം വെള്ളമൊഴിച്ച് ഇളക്കിക്കൊടുക്കാം. കുഴഞ്ഞുപോവാനും കട്ടപിടിച്ചിരിക്കാനും പാടില്ല. നല്ല ലൂസ് പരുവത്തിലുള്ള മാവായി കഴിഞ്ഞാല്‍ ചക്ക മാവിലേക്ക് ഇട്ട് ഇളക്കി വെക്കാം. ഇനി പാനെടുത്ത് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഓരോ മാവില്‍ മുക്കിയ ഓരോ ചക്കച്ചുളയും എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.

You may also like

shilpa shetty invites people do yoga june 21
Entertainment

നമ്മുടെ ലോകത്ത് സമാധാനം കൈവരിക്കാനുമുള്ള ഒരു മാർഗമാണ് യോഗ; എല്ലാവരെയും യോഗ ചെയ്യാൻ ക്ഷണിച്ച് ശില്പ ഷെട്ടി

അന്താരാഷ്ട്ര യോഗ ദിനത്തിന് ദിവസങ്ങൾക്ക് മുമ്പ് ബോളിവുഡ് നടി ശിൽപ ഷെട്ടി ഒരു വീഡിയോ പോസ്റ്റ് ...

Comments are closed.