HomeGood Vibes1500 പേരെ സഹായിച്ച ദമ്പതികൾക്ക് സഹായവുമായി ആനന്ദ് മഹീന്ദ്ര | Anand Mahindra help couple...

1500 പേരെ സഹായിച്ച ദമ്പതികൾക്ക് സഹായവുമായി ആനന്ദ് മഹീന്ദ്ര | Anand Mahindra help couple for selfless act



Anand Mahindra help couple for selfless act / ലോക്ക് ഡൗൺ സമയത്ത് സ്വന്തം സമ്പത്ത്യത്തിൽ നിന്നും 1500 പേർക്ക് റേഷൻ വാങ്ങാൻ സാഹായിച്ച ദമ്പതികൾക്ക് 4 ലക്ഷം രൂപ സംഭാവന ചെയ്ത് ആനന്ദ് മഹീന്ദ്ര. മുംബൈ മാൽവാനി സ്വദേശികൾ ആണിവർ. ടൈംസ് ഓഫ് ഇന്ത്യയിലാണ് ഇവരെ കുറിച്ചുള്ള വാർത്ത വന്നത് തുടർന്ന് ഇവർക്ക് സഹായ വാഗ്‌ദാനവുമായി ആനന്ദ് മഹീന്ദ്ര രംഗത്തുവരികയായിരുന്നു.

ലോക്ക്ഡൌൺ സമയത്ത് 1500 പേർക്ക് റേഷൻ വാങ്ങുന്നതിനായി അവരുടെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് തുക ചെലവഴിച്ചതിനെ തുടർന്നാണ് സംഭാവനയുമായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയത്. ഒരു കുടുംബത്തിനായുള്ള സമ്പാദ്യമായ പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് പണം പിൻവലിച്ച് പാവങ്ങളെ സഹായിച്ച ഫയാസിനെയും, മിസ്ഗ ഷെയ്ഖിനെയും കുറിച്ചുള്ള വാർത്തയെ തുടർന്നാണ് ആനന്ദ് മഹീന്ദ്ര ഇവർക്ക് സഹായവുമായെത്തിയത്. അവരുടെ ത്യാഗവും നിസ്വാർത്ഥതയുമാണ് മഹീന്ദ്രയെ ഇത്തരത്തിൽ ഒരു സംഭാവന നൽകാൻ പ്രേരിപ്പിച്ചത്.

Also Read / പാവങ്ങളുടെ ചികിത്സയ്ക്കായി സൗജന്യ ആശുപത്രിയൊരുക്കി വ്യവസായി | Free Coronavirus treatment for poor



മറ്റ് നിരവധി പേരും ഇവർക്ക് സംഭാവനകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. തങ്ങളുടെ ലക്ഷ്യത്തെ പിന്തുണച്ചതിന് ദമ്പതികൾ നന്ദി രേഖപ്പെടുത്തി. ജൂലൈ 24 ന് പത്ര റിപ്പോർട്ട് വന്നതിനെത്തുടർന്ന് റേഷൻ ആവശ്യം വർദ്ധിച്ചു. മുംബൈയിൽ നിന്ന് നിരവധി ഫോൺ കോളുകൾ വരുന്നുണ്ട്. ആരെയും നിരസിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഫണ്ട് ലഭിച്ചതിന് ശേഷം ഞാൻ ആദ്യം ചെയ്തത് കൂടുതൽ റേഷൻ കിറ്റുകൾ വാങ്ങുക എന്നതാണെന്നും ഫയാസ് പറഞ്ഞു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -