HomeGood Vibesഒരുദിവസം കൊണ്ട് കെ.എസ്.ഇ.ബി. വൈദ്യുതി നൽകി; നിരഞ്ജനയ്ക്കിനി വെളിച്ചം കണ്ട് പഠിക്കാം | Niranjana Kottayam

ഒരുദിവസം കൊണ്ട് കെ.എസ്.ഇ.ബി. വൈദ്യുതി നൽകി; നിരഞ്ജനയ്ക്കിനി വെളിച്ചം കണ്ട് പഠിക്കാം | Niranjana Kottayam



Niranjana Kottayam / കോട്ടയം നഗരസഭയിലെ പാറമ്പുഴ വാർഡ് കൗൺസിലറായ ജോജി കെ തോമസാണ് വൈദ്യുതിയില്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ ഒമ്പതാം ക്ലാസ്സുകാരി നിരഞ്ജനയുടെ സങ്കടം ഗാന്ധി നഗർ സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനിയറായ ഹർഷകുമാരിയെ അറിയിച്ചത്.

ഉടൻ തന്നെ അസിസ്റ്റന്റ് എഞ്ചിനിയറുടെ നിർദ്ദേശപ്രകാരം സബ് എഞ്ചിനിയറായ ബിജുവിന്റെ നേതൃത്വത്തിൽ ജീവനക്കാർ പെരുമ്പായിക്കാട്, കുഴിയാലിപ്പടിയിലെ ആ വീട് സന്ദർശിച്ചു. വലിയ ബുദ്ധിമുട്ടിലാണ് അപ്പനുമമ്മയും മൂന്ന് കുട്ടികളുമടങ്ങുന്ന ആ കുടുംബം താമസിക്കുന്നത്. വീട് വയറിംഗ് ചെയ്തിട്ടില്ല. ഗൃഹനാഥനായ ബാബു അസുഖം ബാധിച്ച് കിടപ്പിലായതിനാൽ നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാത്ത അവസ്ഥ.

നിരഞ്ജനയുടെ സങ്കടം കണ്ട്, വീട് വയറിംഗ് ചെയ്യുന്ന ദൗത്യം ബിജുതന്നെ ഏറ്റെടുത്തു. ഇലക്ട്രിഷ്യനായ തന്റെ സഹോദരനൊപ്പം അദ്ദേഹം തന്നെ ആ വീട് സൗജന്യമായി വയറിംഗ് ചെയ്തു നൽകി.



ഓവർസിയറായ പ്രശോഭിന്റെയും വർക്കറായ സതീഷ് കുമാറിന്റെയും നേതൃത്വത്തിൽ അന്നു തന്നെ ഒരു പോസ്റ്റ് സ്ഥാപിച്ച് കെ എസ് ഇ ബി വൈദ്യുതി കണക്ഷനും നൽകി. ഒരു കൊല്ലത്തെ വൈദ്യുതി ചാർജും കെ എസ് ഇ ബി ജീവനക്കാർ തന്നെ അഡ്വാൻസായി അടച്ചുനൽകി. അവസ്ഥ കേട്ടറിഞ്ഞ പ്രവാസി സുഹൃത്ത് ഒരു ടെലിവിഷനും അവർക്ക് സമ്മാനിച്ചു.

https://www.facebook.com/ksebl/posts/2942154195895794
Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -