HomeGood Vibesഅന്തരിച്ച നടൻ ബാലാജിയുടെ മക്കളുടെ പഠനം ശിവകാർത്തികേയൻ വഹിക്കും

അന്തരിച്ച നടൻ ബാലാജിയുടെ മക്കളുടെ പഠനം ശിവകാർത്തികേയൻ വഹിക്കും



Sivakarthikeyan to fund education of Vadivel Balajis kids | അന്തരിച്ച തമിഴ് നടന്‍ വടിവേല്‍ ബാലാജിയുടെ 2 മക്കളുടെ പഠന ചെലവ് ഏറ്റെടുത്ത് നടന്‍ ശിവകാര്‍ത്തികേയന്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു ബാലാജി (45 ) മരണത്തിന് കീഴടങ്ങിയത്. വിജയ് ടിവിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ബാലാജി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ടിവി ഷോകളില്‍ പ്രശസ്ത ഹാസ്യനടന്‍ വടിവേലുവിനെ അനുകരിച്ചതിന് ശേഷമാണ് ബാലാജിക്ക് വടിവേല്‍ ബാലാജി എന്ന പേര് ലഭിക്കുന്നത്. രണ്ടാഴ്ച മുന്‍പ് ബാലാജിക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

1975ല്‍ മധുരയില്‍ ജനിച്ച ബാലാജി 1991ല്‍ പുറത്തിറങ്ങിയ എന്‍ രാസാവിന്‍ മനസിലെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നയന്‍താര നായികയായ കൊലമാവ് കോകിലയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -