HomeGood Vibesകഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ | Supriya Suresh Social Media Viral...

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ | Supriya Suresh Social Media Viral Video



Supriya Suresh Social Media Viral Video / തിരുവല്ലയില്‍ കാഴ്ചശക്തിയില്ലാത്ത വൃദ്ധന് സഹായവുമായി എത്തിയ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ പുറത്തുവന്നതോടെ യുവതി ആരെന്ന ചോദ്യമായിരുന്നു ഉയര്‍ന്നത്. ഒടുവില്‍ സോഷ്യല്‍ മീഡിയ തന്നെ യുവതിയെ കണ്ടെത്തുകയും ചെയ്തു

തിരുവല്ല ജോളി സില്‍ക്‌സില്‍ സെയില്‍സ് ഗേളായ സുപ്രിയയാണ്‌ നന്മ വറ്റാത്ത മനസ്സിന്റെ ഉറവിടമെന്ന് തെളിഞ്ഞു. സംഭവത്തെ കുറിച്ച് സുപ്രിയ പറയുന്നത് ഇങ്ങനെയാണ്

‘വൈകീട്ട് ആറരയായപ്പോള്‍ ഓഫീസിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇറങ്ങുകയായിരുന്നു. ഭര്‍ത്താവാണ് എല്ലാ ദിവസവും വിളിക്കാന്‍ വരാറുള്ളത്. ഇന്നലെ ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ കണ്ണ് കാണാത്ത ഒരാള്‍ റോഡിന് നടുവില്‍ നില്‍ക്കുന്നത് കണ്ടു. എനിക്ക് പേടിയായി.



Also Read / 15 Years Old Girl Cycles 24 Km Everyday | സ്കൂളിലെത്താൻ 15 വയസ്സുകാരി ദിവസേന സൈക്കിൾ ചവിട്ടിയത് 24 കിലോമീറ്റർ

പെട്ടെന്ന് തന്നെ ചെന്ന് അദ്ദേഹത്തെ റോഡിന്റെ അരികിലേക്ക് മാറ്റി നിര്‍ത്തി. ഭര്‍ത്താവ് വന്നുകഴിയുമ്പോള്‍ ബസ് സ്റ്റാന്റില്‍ എത്തിക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍ അപ്പോഴേക്കും ബസ് വന്നു. ഞാന്‍ ഓടിച്ചെന്ന് ബസിലെ കണ്ടക്ടറോട് കാര്യം പറഞ്ഞു. എന്നിട്ട് അദ്ദേഹത്തേയും കൂട്ടി വന്ന് ബസ്സില്‍ കയറ്റി. ഇന്ന് രാവിലെ മാത്രമാണ് വീഡിയോ വന്ന കാര്യം അറിയുന്നത്.

ഒടുവിൽ സുപ്രിയ എത്തി – വീഡിയോ കാണാം:

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -