HomeHealthഎന്താണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്റ് സെൻറർ ? ഇതിന്റെ പ്രയോജനം എന്താണ് ? | Coronavirus...

എന്താണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്റ് സെൻറർ ? ഇതിന്റെ പ്രയോജനം എന്താണ് ? | Coronavirus First-Line Treatment Centre



Coronavirus First-Line Treatment Centre / കോവിഡ് വ്യാപനത്തെ നേരിടുന്നതിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ. സമൂഹവ്യാപനമുണ്ടായാൽ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ അവശ്യ സൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളായാണ് ഇവയെ ഉപയോഗിക്കുന്നത്.

ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയവരെ 4 മുതൽ 6 അടി വരെ അകലത്തിൽ ബെഡുകൾ ക്രമീകരിച്ച് ഒരു ഹാളിൽ /വാർഡിൽ കിടത്തി ചികിത്സ നൽകും.

ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾക്കായി ഹോട്ടലുകൾ, ഹാളുകൾ, കോളജുകൾ തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തും. ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്‌ സെന്ററുകളുടെ മേൽനോട്ടം ബന്ധപ്പെട്ട പിഎച്ച്‌സി/എഫ്എച്ച്‌സി/സിഎച്ച്‌സി/താലൂക്ക് ആശുപത്രികൾക്കായിരിക്കും. മരുന്നുകൾ, പൾസ് ഓക്‌സിമീറ്ററുകൾ, ബിപി അപ്പാരറ്റസ് തുടങ്ങി വിവിധ സംവിധാനങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ടായിരിക്കും. വിദഗ്ദരായ ഡോക്ടർമാരുടെ സേവനം ഇവിടെ ഉണ്ടാകും.



Also Read / കൊറോണവൈറസ് അതിവ്യാപനം ബക്രീദും, ഗണേശോത്സവവും ഇല്ല

ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആയവരിൽ രോഗലക്ഷണങ്ങളില്ലാത്തവരേയും നിലവിലെ സാഹചര്യത്തിൽ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേയ്ക്കു കൊണ്ടുപോകേണ്ടിവരും. അത്തരമാളുകൾ യാതൊരുവിധ എതിർപ്പും പ്രകടിപ്പിക്കാതെ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ചു ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് പോകേണ്ടതാണ്.

ജില്ലാ കൺട്രോൾ റൂമിൽ നിന്നോ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തിൽ നിന്നോ ടെസ്റ്റ് റിസൾട്ട് അറിയിച്ച് കഴിഞ്ഞാൽ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെന്ററുകളിലേക്ക് പോകുന്നതിനു തയാറാകേണ്ടാതാണ്. ഇതിന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ മാറ്റും.

Coronavirus First-Line Treatment Centre. Those who are found positive in antigen test and have no symptoms will have to be taken to the First Line Treatment Centres. Covid First Line Treatment Centers are public health centers specially designed to combat Kovid spread.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -