Health

കോവിഡ് വാക്‌സിൻ പരീക്ഷണം 90% വിജയം | Covid Vaccine Trial 90% Successful

Covid Vaccine Trial 90% Successful

Covid Vaccine Trial 90% Successful / കോവിഡ് വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള യുഎസ് കമ്പനിയുടെ നീക്കം വിജയവഴിയില്‍. മോഡേണ കമ്പനിയാണ് നാഷനല്‍‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്ന് വാക്സിന്‍ വികസിപ്പിച്ചത്. മോഡേണയുടെ വാക്സിന്‍ പരീക്ഷണം 90 ശതമാനവും വിജയകരമാണ് എന്നതാണു ലോകത്തിനു പ്രതീക്ഷയേകുന്നത്.

രോഗപ്രതിരോധശേഷി കൂട്ടുന്നതാണു വാക്സിന്‍. വാക്സിന്‍ ഉപയോഗിച്ചവരില്‍ കോവിഡിനെ പ്രതിരോധിക്കുന്ന ആന്‍റി ബോഡിയുടെ ഉല്‍പാദനം ഇരട്ടിയായി. മനുഷ്യരിലുള്ള പരീക്ഷണം ഏതാനും ആഴ്ചകള്‍ കൂടി തുടര്‍ന്നശേഷമേ മരുന്നിനു സര്‍ക്കാര്‍ അംഗീകാരം നല്‍കൂ. ഈ വര്‍ഷം തന്നെ വാക്സിന്‍ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.

Also Read / ആഹാര രീതികൊണ്ടും ഭക്ഷണത്തിലെ മാറ്റങ്ങൾകൊണ്ടും അർശസ് തടയാം | How to Prevent Arshas

18നും 55നും ഇടയില്‍ പ്രായമുള്ള 45 പേരിലാണ് ആദ്യഘട്ടം വാക്സിന്‍ പരീക്ഷിച്ചത്. കൂടുതല്‍ ആളുകളില്‍ പരീക്ഷണം നടത്തിയാലേ പൂര്‍ണ വിജയമെന്നു പറയാനാകൂ. അവസാനഘട്ട പരീക്ഷണം ഈ മാസം അവസാനം തുടങ്ങാനാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്. വിജയകരമാണെങ്കില്‍ ഈ വര്‍ഷം 50 കോടി വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാനാണു കമ്പനി ശ്രമിക്കുന്നത്. 2021 ഓടെ ഇത് ഇരട്ടിയാക്കാനാവും.

ചെറിയ പാര്‍ശ്വഫലങ്ങള്‍ കാണുന്നു എന്നതാണ് ഒന്നാംഘട്ട പരീക്ഷണം നേരിടുന്ന വെല്ലുവിളി. ക്ഷീണം, വിറയല്‍‌, തലവേദന, പേശിവേദന തുടങ്ങിയവയാണു പൊതുവായ പാര്‍ശ്വഫലങ്ങളെന്ന് ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലെ ലേഖനം വ്യക്തമാക്കുന്നു.

Covid Vaccine Trial 90% Successful | Coronavirus vaccine update: Moderna proceeds to phase III trials

You may also like

covid vaccination kerala news
Kerala

കോവിഡ് വാക്‌സിനേഷന് വിപുലമായ സജ്ജീകരണങ്ങള്‍ എന്ന് മന്ത്രി

കോവിഡ് വാക്‌സിനേഷന്‍ വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ...
ear phone and head cause hearing loss
Health

കൂടുതൽ സമയം ഇയർ ഫോൺ / ഹെഡ് ഉപയോഗിക്കുന്നവർ തീർച്ചയായും ഇവ അറിയണം.

ഇയർഫോണിൽ ഉയർന്ന ശബ്ദം ഉപയോഗിക്കുമ്പോൾ അതുമുഴുവൻ നേരിട്ട് ചെവിക്കു ള്ളിൽതന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയതോതിലുള്ള ശബ്ദം ...
what is radiation mobile radiation sample
Health

എന്താണ് റേഡിയേഷൻ ? മനുഷ്യ ശരീരത്തിനെ റേഡിയേഷൻ ബാധിക്കുമോ.

ന്യൂക്ലിയർ റിയാക്ടർ, ആറ്റംബോംബ് തുടങ്ങിയവയ്ക്കുള്ളിൽനിന്ന് വമിക്കുന്ന വിഷമയമായ എന്തോ ആണ് റേഡിയേഷൻ. റേഡിയേഷൻ അഥവാ വികിരണം ...

More in:Health

mobile phone and sex perfomance in men
Health

മൊബൈൽ ഫോൺ പാന്റ്സിന്റെ മുൻ പോക്കറ്റിൽ ഇടുന്നത് ലൈംഗികശേഷിയെ ബാധിക്കുമോ?

ശരീരകലകളെ ബാധിക്കാൻ മൈക്രോവേവിനുള്ള കഴിവ് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ലൈംഗിക ശേഷിയെ മൊബൈൽ ഫോൺ ഉപയോഗം ...
Is-insulin-good-for-diabetes
Health

പ്രമേഹത്തിന് ഇൻസുലിൻ നല്ലതാണോ; ഇൻസുലിനും പാർശ്വഫലങ്ങളും

പ്രമേഹരോഗ ചികിത്സയ്ക്കായി ഏറ്റവും ആദ്യം വിപണിയിലെത്തിയ ഔഷധമാണ് ഇൻസുലിൻ, വർഷങ്ങൾക്ക് ശേഷമാണ് ഗുളികകൾ രംഗപ്രവേശം ചെയ്യുന്നത്. ...
Nita Ambani secrets of weight loss
Health

സ്ലിം ആകാൻ നിതാ അംബാനിയുടെ രണ്ടു മാർഗങ്ങൾ; ആർക്കും ചെയ്യാം | Weight Loss

സ്ത്രീകൾക്കെല്ലാവർക്കും മെലിഞ്ഞ സുന്ദരമായ ശരീരമാണ് ആഗ്രഹം. പലരും അതിനായി പലതും ചെയ്യാറുണ്ട്. മെലിയാൻ കഠിന പ്രയത്നം ...

Comments are closed.