HomeHealthകൂടുതൽ സമയം ഇയർ ഫോൺ / ഹെഡ് ഉപയോഗിക്കുന്നവർ തീർച്ചയായും ഇവ അറിയണം.

കൂടുതൽ സമയം ഇയർ ഫോൺ / ഹെഡ് ഉപയോഗിക്കുന്നവർ തീർച്ചയായും ഇവ അറിയണം.



ഇയർഫോണിൽ ഉയർന്ന ശബ്ദം ഉപയോഗിക്കുമ്പോൾ അതുമുഴുവൻ നേരിട്ട് ചെവിക്കു ള്ളിൽതന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയതോതിലുള്ള ശബ്ദം ശക്തിയോടെ നേരിട്ട് ഇയർ ഡമ്മിലേക്കെത്തുന്നു. അപ്പോൾ ശക്തിയേറിയ കമ്പനങ്ങൾ ആന്തരകർണത്തിലെത്തും. ഇത് സെൻസറി കോശങ്ങൾക്ക് ക്ഷതമുണ്ടാക്കും

ഈ അവസ്ഥ തുടരുമ്പോൾ സെൻസറി കോശങ്ങൾ നശിക്കാൻ തുടങ്ങുന്നു. കേൾവിപ്രശ്നങ്ങൾ വന്നുതുടങ്ങുകയും ചെയ്യും, 30-40 ശതമാനത്തോളം നാശമുണ്ടാവുമ്പോഴേ കേൾവിക്കുറവ് തിരിച്ചറിയാനാകൂ.

Also Read | എന്താണ് റേഡിയേഷൻ ? മനുഷ്യ ശരീരത്തിനെ റേഡിയേഷൻ ബാധിക്കുമോ.



ഇയർഫോൺ ആണെങ്കിലും ഹെഡ്ഫോണാണെങ്കിലും അമിതശബ്ദത്തിൽ ഉപയോഗിക്കുന്നത് കേൾവി പ്രശ്നങ്ങൾക്ക് സാധ്യത കൂട്ടും, എങ്കിലും ഇയർഫോണുകളെക്കാൾ ഹെഡ്ഫോണുകൾ കുറച്ചുകൂടി അനുയോജ്യമെന്ന് പറയാം.

കേൾവിക്കുറവ് സംഭവിക്കാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത്.

1. ഇയർഫോണുകൾ അതിന്റെ പരമാവധി ശബ്ദത്തിന്റെ 60 ശതമാനംവരെ മാത്രമേ ഉപയോഗിക്കാവു.

2. ഒരേസമയം രണ്ട് ചെവിയിലും ഇയർഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

3. കുറച്ചുനേരം ഒരു ചെവിയിൽ ഇയർഫോൺ ഉപയോഗി ച്ചാൽ പിന്നീട് കുറച്ചുസമയം അടുത്ത ചെവിയിൽ ഉപയോഗിക്കാം.

4. ഗുണനിലവാരമുള്ള ഇയർഫോണുകൾ മാത്രം ഉപയോഗിക്കുക.

5. ദിവസവും ഒരുമണിക്കുറിൽ കൂടുതൽ ഇയർഫോൺ ഉപയോഗിക്കരുത്. ശബ്ദം കുറഞ്ഞ അളവിലാണെങ്കിലും ദീർഘനാൾ ഉപയോഗിക്കുന്നതും കേൾവിക്കുറവിന് കാരണമാകാം.

Also Read | മൊബൈൽ ഫോൺ പാന്റ്സിന്റെ മുൻ പോക്കറ്റിൽ ഇടുന്നത് ലൈംഗികശേഷിയെ ബാധിക്കുമോ?

6. സ്വകാര്യമായ ചുറ്റുപാടിലാണങ്കിൽ ദീർഘസംഭാഷണങ്ങൾക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കാം.

7. ഒരുദിവസം കൂടുതൽ നേരം ഇയർഫോൺ ഉപയോഗിക്കേണ്ടിവന്നാൽ അടുത്ത കുറച്ചു ദിവസം ചെവിക്ക് വിശ്രമം നൽകണം

8. കേൾവിക്കുറവ് അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ഇ.എൻ.ടി. വിദഗ്ധനെ കാണണം,

ഓഡിയോമെടിക് ടെസ്റ്റ് വഴി കേൾവിത്തകരാർ കണ്ടെത്താം, നേരത്ത കണ്ടെത്തിയാൽ പരിഹരിക്കാൻ സാധിക്കും. കേൾവിശക്തി നഷ്ടപ്പെട്ടുതുടങ്ങിയാൽ ഹിയറിങ് എയ്ഡ് ഉപയോഗിക്കേണ്ടിവരും.

Summary: How to prevent hearing loss. Ear phone and head phone cause hearing loss. Read more health article on Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -