HomeHealthഓൺലൈനിൽ അഡിക്ടറ്റ് ആണോ; ഇക്കാര്യങ്ങൾ ശീലമാക്കാം | Health

ഓൺലൈനിൽ അഡിക്ടറ്റ് ആണോ; ഇക്കാര്യങ്ങൾ ശീലമാക്കാം | Health



ചിലർ ഏത് നേരവും ഫോണിലാണ്, നടക്കുമ്പോഴും ഇരിക്കുമ്പോഴും ഭക്ഷണം കഴി ക്കുമ്പോഴുമെല്ലാം ശ്രദ്ധമുഴുവൻ ഫോണിൽ തന്നെ, കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ട്. അക്കൂട്ടത്തിൽ, ജീവിതം ഓൺലൈനിൽ മുങ്ങിത്താഴ്ന്നുപോകുന്ന സംഭ വങ്ങൾ കൂടുകയാണ്. ആരോഗ്യം നശിപ്പിച്ചു തുടങ്ങുന്നിന് മുൻപ് ഈ ഓൺലൈൻ ഭമത്തിൽ നിന്ന് പുറത്ത് കടന്ന മതിയാകൂ. അതിന് എന്താണ് വഴി ?

How to restrict online activities for happy family life

• മൊബൈൽ ഫോൺ ഔചിത്യപൂർവം ഉപയോഗിക്കുക, എവിടെ, എപ്പോൾ ഉപയോഗിക്കാം എന്ന് കൃത്യമായി മനസ്സിലാക്കുക.

• രാത്രി 11 മണിയോടെ എല്ലാ ഡിവൈസും ഓഫാക്കും, മാസത്തിൽ ഒരു ഞായറാഴ്ച്ച ഒരു സ്ക്രീനും നോക്കില്ല എന്നിങ്ങനെ ചില കാര്യങ്ങൾ മനസ്സിലുറപ്പിക്കുക. ആ സമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നതിനെക്കുറിച്ചും ധാരണ വേണം.



• തൊട്ടടുത്ത കടയിൽ പോയിവരുക പോലുള്ള അധികം സമയമെടുക്കാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ ഫോൺ ഒഴിവാക്കുക. അതിൽ വിജയിച്ചാൽ കൂടുതൽ ദൈർഘ്യമുള്ള അവസരങ്ങളിലും അതിനു ശ്രമിക്കുക.

നമ്മൾ 24 മണിക്കൂറും ഓൺലൈനിൽ ചെലവഴിച്ചാലും, മഹാസാഗരമായ ഓൺലൈൻ ആക്ടിവിറ്റീസ് പൂർത്തിയാക്കാൻ കഴിയില്ല. അതുകൊണ്ട് നമ്മൾ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ ആവശ്യമുള്ള കുറച്ചു കാര്യങ്ങളിൽ മാത്രം ശ്രദ്ദിക്കുക.

നേരമ്പോക്കിന് വേണ്ടി ഗെയിം കളിക്കാതിരിക്കുക. പിന്നീട് അവയിൽ അഡിക്റ്റ് ആകും.

Also Read: ചർമ്മ സംരക്ഷണത്തിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും

ഭക്ഷണം കഴിക്കുമ്പോൾ ഫോൺ മാറ്റി വയ്ക്കുക.

ചെറിയൊരു ബോറടി തോന്നുമ്പോൾ ഫോൺ കൈയിലെടുക്കുന്ന ശീലം ഒഴിവാക്കാം.

പുഷ് നോട്ടിഫിക്കേഷനുകൾ പരമാവധി ഓഫ് ചെയ്തിടുക.

അപ്രധാനമായ വാട്സ്അപ് ഗ്രൂപ്പു കളിൽനിന്ന് ഒഴിവാകുക.

• ഫോണിൽ അലാറം വെച്ച്, അതടിക്കുമ്പോൾ ഉണർന്ന്, കൈയിലെടുത്ത് ഉപയോഗിക്കുന്ന ശീലമുള്ളവർ അലാറം ക്ലോക്കിലേക്കു മാറുക.

• സ്വയം മതിപ്പു നിലനിർത്താൻ ലൈക്കുകളെയും കമൻറുകളെയും മാത്രം ആശ്രയിക്കാതെ, മറ്റുള്ളവരോട് മുഖാമുഖം സംസാരിച്ച് പ്രശംസ നേടാൻ ശ്രമിക്കുക.

• എല്ലാതരം വിവരങ്ങൾക്കും ഇന്റർനെറ്റിനെത്തന്നെ ആശ്രയിക്കാതിരിക്കുക.

ഇത്തരം നിയന്ത്രണങ്ങൾ നടപ്പിലാക്കുക വിഷമകരമാണങ്കിൽ സമാന ആഗ്രഹമുള്ള മറ്റൊരാളെക്കുടി കൂട്ടുപിടിക്കുക.

Summary: How to restrict online activities for happy family life. People now a days spending more time on internet than anything. There the personal life and family life is not as strong as earlier. Do’s and Don’t do’s to limit online activities.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -