HomeHealth100% പരീക്ഷിച്ച് വിജയിച്ചു എന്ന അവകാശത്തോടെ കൊറോണക്കെതിരായ മരുന്ന് അവതരിപ്പിച്ച് ബാബാ രാംദേവ്

100% പരീക്ഷിച്ച് വിജയിച്ചു എന്ന അവകാശത്തോടെ കൊറോണക്കെതിരായ മരുന്ന് അവതരിപ്പിച്ച് ബാബാ രാംദേവ്



ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ ആയുര്‍വേദ മരുന്ന് പുറത്തിറക്കി ബാബ രാംദേവിന്റെ പതഞ്ജലി. മൂന്നു മുതല്‍ ഏഴു ദിവസം കൊണ്ട് കോവിഡ് രോഗം പൂര്‍ണമായി ഭേദമാകുമെന്ന് ബാബ രാംദേവ് അവകാശപ്പെടുന്നു.

“ഞങ്ങൾ ഇന്ന് കോവിഡ് മരുന്നുകൾ ആയ കൊറോണിലും സ്വസാരിയും സമർപ്പിക്കുന്നു. ഇതിൽ രണ്ട് പരീക്ഷണങ്ങൾ ഞങ്ങൾ നടത്തി, ആദ്യത്തെ ക്ലിനിക്കൽ നിയന്ത്രിത പഠനം, അഹമ്മദാബാദിലും, ഡൽഹിയിലും, മറ്റ് പല നഗരങ്ങളിലും നടന്നു. ഇതിൽ 280 രോഗികളെ ഉൾപ്പെടുത്തി, 100 ശതമാനം പേർ സുഖം പ്രാപിച്ചു. കൊറോണയെയും അതിലെ സങ്കീർണതകളെയും നിയന്ത്രിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇതിന് ശേഷം എല്ലാ പ്രധാനപ്പെട്ട ക്ലിനിക്കൽ നിയന്ത്രണ ട്രയലും നടത്തി,” അദ്ദേഹം അവകാശപ്പെട്ടു.

Also Read / പ്രതിരോധശേഷി എങ്ങനെ വർദ്ധിപ്പിക്കാം ? നമുക്ക് പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങളെകുറിച്ചറിയാം



കൊറോണ വൈറസിനെതിരായ ആദ്യ ആയുര്‍വേദ മരുന്നാണ് പതഞ്ജലി വികസിപ്പിച്ചതെ്. ‘കൊറോണില്‍’, ‘സ്വാസരി’ എന്നീ മരുന്നുകളാണ് പതഞ്ജലി വിപണിയില്‍ എത്തിച്ചത്. ഈ മരുന്നുകള്‍ പരീക്ഷിച്ച്‌ വിജയിച്ചതാണെന്നും നൂറുശതമാനം സുരക്ഷിതമാണെന്നും ബാബാ രാംദേവ് വ്യക്തമാക്കി.

“രാജ്യവും ലോകവും കൊറോണയ്‌ക്കുള്ള മരുന്നിനോ വാക്‌സിനോ വേണ്ടി കാത്തിരിക്കുകയായിരുന്നു. പതഞ്ജലി റിസർച്ച് സെന്ററിന്റെയും നിംസിന്റെയും സംയുക്ത പരിശ്രമത്തിലൂടെ ആദ്യത്തെ ആയുർവേദ, ക്ലിനിക്കലി നിയന്ത്രിത ട്രയൽ അധിഷ്ഠിത തെളിവുകളും ഗവേഷണ-അടിസ്ഥാന മരുന്നുകളും തയ്യാറാക്കിയതായി ഞങ്ങൾ അഭിമാനിക്കുന്നു.” രാംദേവ് പറഞ്ഞു. വാർത്താ ഏജൻസി ANI ആണ് റിപ്പോർട്ട് ചെയ്തത്.

Also Read / കൊറോണ വൈറസ്: രോഗികളുടെ എണ്ണതിൽ വീണ്ടും വർദ്ധനവ്. ഇന്ന് 141 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഡല്‍ഹി, അഹമ്മദാബാദ്, മറ്റ് നഗരങ്ങളിലും കൊറോണില്‍, സ്വസാരി എന്നിവ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരുന്നു. രോഗമുക്തി നേടിയവരില്‍ 280 പേര്‍ ഈ മരുന്ന് പരീക്ഷിച്ചവരാണെന്നും രാംദേവ് പറയുന്നു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -