HomeNewsകൊറോണവൈറസ് വ്യാപനം രൂക്ഷം ബംഗാളിൽ ലോക്ക് ഡൗൺ | Coronavirus West Bengal

കൊറോണവൈറസ് വ്യാപനം രൂക്ഷം ബംഗാളിൽ ലോക്ക് ഡൗൺ | Coronavirus West Bengal



Coronavirus West Bengal Lockdown announced / കൊല്‍ക്കത്ത: പശ്‌ചിമബംഗാളില്‍ കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ ആഴ്‌ചയില്‍ രണ്ട് ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്‌ചത്തെ ലോക്ക് ഡൗണില്‍ സംസ്ഥാനത്തെ കടകള്‍ അടച്ചു പൂട്ടുകയും ഗതാഗതം നിരോധിക്കുകയും ചെയ്‌തതോടെ തെരുവുകള്‍ വിജനമായിരിക്കുകയാണ്.

സംസ്ഥാനത്ത് നിലവില്‍ 930 കണ്ടെയ്‌ന്‍മെന്‍റ് സോണുകളുണ്ട്. 2291 പുതിയ കൊവിഡ് കേസുകളും സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് നിരക്ക് 49,321 ആയി ഉയര്‍ന്നിട്ടുണ്ട്. ബുധനാഴ്‌ച 39 കൊവിഡ് മരണങ്ങളും പശ്ചിമബംഗാളില്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 1221 ആയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ കൊവിഡ് സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്‌ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ആഴ്‌ചയില്‍ രണ്ട് ദിവസം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത്. കണ്ടെയ്‌ന്‍മെന്‍റ് സോണിലടക്കം പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. ലോക്ക് ഡൗണ്‍ പ്രഖാപിച്ചിരിക്കുന്ന ദിവസങ്ങളില്‍ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളും, ഗതാഗതവും അടിയന്തര കാര്യങ്ങളൊഴികെയുള്ളവയും പ്രവര്‍ത്തിക്കുന്നതല്ല.



Coronavirus West Bengal Lockdown announced. The West Bengal government led by Chief Minister Mamata Banerjee has imposed a bi-weekly complete state-wide lockdown starting from Thursday.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -