HomeNewsIndiaചന്ദ്രനിൽ ഒരേക്കർ ഭൂമി വാങ്ങി ഇന്ത്യൻ ബിസിനസുകാരൻ | Indian Businessman Buy Land Moon

ചന്ദ്രനിൽ ഒരേക്കർ ഭൂമി വാങ്ങി ഇന്ത്യൻ ബിസിനസുകാരൻ | Indian Businessman Buy Land Moon

- Advertisement -spot_img

പട്‌ന: Indian Businessman Buy Land Moon / ബീഹാർ ബോധ് ഗയ നിവാസിയായ നീരജ് കുമാർ അടുത്തിടെ ജന്മദിനത്തിൽ ചന്ദ്രനിൽ ഒരേക്കർ സ്ഥലം വാങ്ങി. അമേരിക്കയിലെ ലൂണ സൊസൈറ്റി ഇന്റര്‍നാഷണല്‍ വഴി ഓണ്‍ലൈനിലൂടെയാണ് ചന്ദ്രനില്‍ ഭൂമി വാങ്ങിയതെന്ന് ബിസിനസുകാരനായ നീരജ് കുമാര്‍ പറയുന്നു.

തനിക്ക് എല്ലായ്പ്പോഴും ചന്ദ്രനിലേക്ക് പോകാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ഇത് സാധ്യമല്ലാത്തതിനാൽ അവിടെ ഭൂമി വാങ്ങാൻ തീരുമാനിച്ചതായും കുമാർ പറഞ്ഞു. ഭൂമി വാങ്ങാന്‍ നല്‍കിയ പണം അധികമല്ല. എന്നാല്‍ ഭൂമി വാങ്ങാനുളള നടപടിക്രമങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ബോധ് ഗയ സ്വദേശിയായ നീരജ് കുമാര്‍ പറഞ്ഞു.

Also Read / ഒരുദിവസം കൊണ്ട് കെ.എസ്.ഇ.ബി. വൈദ്യുതി നൽകി; നിരഞ്ജനയ്ക്കിനി വെളിച്ചം കണ്ട് പഠിക്കാം | Niranjana Kottayam

നടന്‍ ഷാരൂഖ് ഖാന്‍ അടക്കമുളള പ്രമുഖര്‍ ചന്ദ്രനില്‍ ഭൂമി വാങ്ങിയതായുളള വാര്‍ത്തകളെ തുടര്‍ന്നാണ് ഇതില്‍ ആഗ്രഹം ഉണര്‍ന്നത്.തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. അതിനിടെയാണ് ലൂണ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണലിനെ കുറിച്ച്‌ അറിഞ്ഞത്.

2019 ഒക്ടോബറിലാണ് ഒരു ഏക്കര്‍ ഭൂമിയ്ക്കായി അപേക്ഷിച്ചത്. തുടക്കത്തില്‍ 48000 രൂപയാണ് നല്‍കിയത്. തുടര്‍ന്ന് ഓണ്‍ലൈനിലൂടെ നടത്തിയ നിരവധി എഴുത്തുകുത്തുകള്‍ക്ക് ശേഷം ജൂലൈ നാലിനാണ് ഇടപാട് പൂര്‍ത്തിയായതെന്നും നീരജ് കുമാര്‍ പറഞ്ഞു. അവസരം കിട്ടിയാല്‍ ചന്ദ്രനില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. ANI Reported

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img