India

ആരെ സംരക്ഷിക്കാനാണ് 1000 കോടിയുടെ പാർലമെന്റ് മന്ദിരം

1000 crore Parliament House is to protect whom-Kamal Haasan asks to PM

പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കമൽഹാസൻ രംഗത്ത്. കോവിഡ് കാരണം ജീവിത മാർഗ്ഗങ്ങൾ നഷ്ടപ്പെട്ട് ഇന്ത്യയിലെ പകുതി ജനങ്ങൾ പട്ടിണിയോട് പൊരുതുകയാണ്. ആ സമയത്ത് 1000 കോടി രൂപ ചെലവിൽ പുതിയ പാർലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ് എന്ന് കമൽ ഹാസൻ ചോദിക്കുന്നു. തന്റെ ചോദ്യത്തിന് പ്രധാനമന്ത്രി ദയവായി മറുപടി നൽകണം എന്നും കമൽ ആവശ്യപ്പെട്ടു.

“ഇന്ത്യയുടെ പകുതിപേർ പട്ടിണി കിടക്കുമ്പോൾ, കൊറോണ വൈറസ് മൂലം ഉപജീവനമാർഗം നഷ്ടപ്പെടുമ്പോൾ എന്തിനാണ് 1,000 കോടിയുടെ പുതിയ പാർലമെന്റ്. ചൈനയുടെ മഹത്തായ വൻമതിൽ പണിയുന്ന സമയത്ത് ആയിരക്കണക്കിന് ആളുകൾ മരിച്ചുകൊണ്ടിരുന്നപ്പോൾ, ഭരണാധികാരികൾ പറഞ്ഞത് ആളുകളെ സംരക്ഷിക്കാനാണ് എന്നാണ്. ആരെ സംരക്ഷിക്കാൻ ആണ് നിങ്ങൾ കെട്ടിടം പണിയുന്നത്. എന്റെ പ്രധാനമന്ത്രി എനിക്ക് മറുപടി തരണം’ – കമൽ ഹാസൻ പറയുന്നു.

Also Read | നിയമസഭാ വോട്ടർപട്ടിക: പരമാവധി പേരെ ഉൾപ്പെടുത്താൻ ഇലക്ഷൻ കമ്മീഷൻ

നേരത്തേ കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളെ എതിർത്ത് റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണവായിച്ച നീറോ ചക്രവർത്തിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉപമിച്ച് കമൽ പോസ്റ്റ് ചെയ്തിരുന്നു.

Who will the Rs1,000-crore Parliament protect?” Kamal Haasan asked Prime Minister Modi in a tweet.

News Summary: 1000 crore Parliament House is to protect whom-Kamal Haasan asks to PM

You may also like

trivandrum city ranking india
India

തിരുവനന്തപുരത്തിന് ഇരുപത്തിയൊന്നാം സ്ഥാനം; മികച്ച ജീവിത സാഹചര്യങ്ങൾ ഉള്ള നഗരങ്ങളിൽ

ജീവിതനിലവാരം, ഒരു നഗരത്തിന്റെ സാമ്പത്തിക ശേഷി, അതിന്റെ സുസ്ഥിരത, പുനഃസ്ഥാപനം എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന ( ...

More in:India

narendra modi twitter account
India

ട്രംപ് പോയി; ട്വിറ്ററിൽ ഒന്നാമതെത്തി മോദി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററിൽ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതോടെ ട്വിറ്ററില്‍ ഏറ്റവും അധികം ഫോളോവര്‍മാരുള്ള ...
free 2gb data in tamilnadu news
India

ദിവസേനെ 2 ജി.ബി. സൗജന്യ ഡാറ്റ; പുതിയ തീരുമാനവുമായി തമിഴ്‌നാട്

കോളേജ് വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി.  ജനുവരി മുതല്‍ ...
love jihad law comes into effect in mp
India

ലവ് ജിഹാദ് നിയമം മധ്യപ്രദേശിൽ നിലവിൽ വന്നു. | Love Jihad law comes into effect in MP

സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെത്തുടർന്ന് മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ ഓർഡിനൻസ് 2020, ഒരു നിയമമായി പ്രാബല്യത്തിൽ ...

Comments are closed.