HomeNewsIndiaഇന്ത്യയിൽ 170 കോവിഡ് ഹോട്ട്സ്പോട്ട് ജില്ലകൾ; പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഇന്ത്യയിൽ 170 കോവിഡ് ഹോട്ട്സ്പോട്ട് ജില്ലകൾ; പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

covid hotspot districts in India


കോവിഡ് – 19 വ്യാപനത്തിലെ രണ്ടാംഘട്ട ലോക്ക് ഡൗണിൽ പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 170 ജില്ലകളെ കോവിഡ് ഹോട്ട്സ്പോട്ട് ജില്ലകളായും, 207 ജില്ലകളെ ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളായും പ്രഖ്യാപിച്ചു.

നേരത്തെ കേസുകൾ റിപ്പോർട്ട് ചെയ്യുകയും എന്നാൽ ഇപ്പോൾ മറ്റ് കേസുകൾ ഒന്നും ഇല്ലാത്ത ജില്ലയാണ് ഹോട്സ്പോട്ട് അല്ലാത്ത ജില്ലകൾ. ഇതുവരെ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്യാത്ത ജില്ലകളെ ഗ്രീൻസോൺ ആയും പ്രഖ്യാപിച്ചു.

ഇനി ഈ രീതിയിൽ മൂന്നായി തിരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ക് ഡൗൺ ഇന്ന് മുതൽ ആരംഭിച്ച് മെയ് 3 വരെ തുടരും. പോസിറ്റീവ് കേസുകളുടെ എണ്ണം 11000 കടന്നു, മരണം 377 ആയി. മഹാരാഷ്ട്രയിൽ മാത്രം 3000 കേസുകൾ റിപ്പോർട്ട് ചെയ്തു.



ലോക്ക് ഡൗൺ രണ്ടാം ഘട്ടം ആരംഭിച്ചതിനെ തുടർന്ന് നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും കർശനമായി നടപ്പാക്കുന്നതിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -