HomeNewsIndiaതമിഴ്‍നാട്ടില്‍ പുതിയതായി 600 പേര്‍ക്ക് കൂടി കോവിഡ്.

തമിഴ്‍നാട്ടില്‍ പുതിയതായി 600 പേര്‍ക്ക് കൂടി കോവിഡ്.

images 1


ചെന്നൈ: തമിഴ്‌നാട്ടിൽ 600 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 6009 ആയി. ദേശീയ ശരാശരിയേക്കാള്‍ കൂടുതൽ പരിശോധന ഒരു ദിവസം നടത്തുന്നുണ്ടെന്നും, അതിനാലാണ് രോഗബാധിതരുടെ എണ്ണം കൂടിയത് എന്ന് തമിഴ്‍നാട് ആരോഗ്യമന്ത്രി പറഞ്ഞു.

ചെന്നൈയില്‍ ഇന്ന് 399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ മദ്യവിൽപ്പനശാലകൾ അടയ്ക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മദ്യവില്പനശാലകൾ തുറന്നതോടെ സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾ കൂട്ടമായി മദ്യം വാങ്ങാൻ എത്തുന്നു. ഈ സാഹചര്യത്തിൽ ആണ് കോടതിയുടെ ഇടപെടൽ. ഓൺലൈനായി വിൽപ്പന നടത്തുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.



മദ്യവിൽപ്പന ശാലകള്‍ തുറന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.


Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -