HomeNewsIndia40 ലക്ഷത്തിലധികം പേരെയാണ് ഇതുവരെ മാറ്റിപാർപ്പിച്ചത് - Assam Flood 24.3 lakhs people have...

40 ലക്ഷത്തിലധികം പേരെയാണ് ഇതുവരെ മാറ്റിപാർപ്പിച്ചത് – Assam Flood 24.3 lakhs people have been impacted across 24 districts.



Assam Flood 24.3 lakhs people have been impacted across 24 districts. / അസമിലെ വെള്ളപ്പൊക്കം, ഇതുവരെ ലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്, നൂറിലധികം പേർ മരിക്കുകയും ചെയ്തു.

മൺസൂൺ മഴയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് ഇന്ത്യയിലും അയൽരാജ്യമായ നേപ്പാളിലുമായി 40 ലക്ഷം പേരെയാണ് മാറ്റിപാർപ്പിച്ചത്. മരണസംഖ്യ ഇതുവരെ 189 ആയതായി റിപ്പോർട്ടുകൾ പറയുന്നു, എന്നാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം.

അസമിൽ 24 ജില്ലകളിലായി 24.3 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആകെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 111 ആയി ഉയർന്നു. ഇവരിൽ 85 പേർ വെള്ളപ്പൊക്കത്തിലും, 26 പേർ മണ്ണിടിച്ചിൽ മൂലവും മരണപ്പെട്ടു.



Also Read / വാൽവ് ഉള്ള N95 മാസ്ക്ക് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക | N95 masks with valved respirators can be harmful for preventing virus

വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്‌പി) വെള്ളപ്പൊക്ക ബാധിത സ്ഥലങ്ങളിൽ എത്തിച്ചേരാനുള്ള ശ്രമത്തിലാണ്, ഹെലികോപ്റ്ററുകൾ മാത്രമാണ് നിലവിൽ ദുരിതബാധിതർക്ക് ആശ്വാസം പകരുന്നത്.

ഈ വിനാശകരമായ വെള്ളപ്പൊക്കത്തെ നേരിടാൻ ആവശ്യമെങ്കിൽ ഇന്ത്യാ സർക്കാരിനെ പിന്തുണയ്ക്കാൻ ഐക്യരാഷ്ട്രസഭ തയ്യാറാണെന്ന് യുഎൻ സെക്രട്ടറി ജനറൽ വക്താവ് പറഞ്ഞു.

Assam Flood 24.3 lakhs people have been impacted across 24 districts. Flood situation in Assam may turn worse as the Indian Meteorological Department has warned of heavy rainfall at isolated places in Assam.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -