HomeNewsIndiaAssam Flood Photos | അസമിൽ കനത്ത മഴ ബ്രഹ്മപുത്ര കരകവിഞ്ഞു; 21 ജില്ലകൾ വെള്ളത്തിൽ...

Assam Flood Photos | അസമിൽ കനത്ത മഴ ബ്രഹ്മപുത്ര കരകവിഞ്ഞു; 21 ജില്ലകൾ വെള്ളത്തിൽ മുങ്ങി



ഡിസ്‌പുർ/ Assam Flood Photos / കനത്ത മഴയിലും മണ്ണിടിച്ചിലിലും വലഞ്ഞ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. അസമിലെ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 41 ആയി. അസമിലെ 21 ജില്ലകളില്‍ നിന്ന് 4,62,777 പേരെയാണ് ഒഴിപ്പിച്ചത്. 19,499 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ മാറ്റി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന

അസം, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ച് ദിവസമായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകൊന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം. അടുത്ത 24 മണിക്കൂര്‍ ഇതേസ്ഥിതി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.



ബ്രഹ്മപുത്രയും ,പോഷകനദികളായ സന്‍ക്കോഷ്, മാനസ നദികള്‍ കരകവിഞ്ഞാണ് ഒഴുകുന്നു. അപ്പര്‍അസാമിലെ ദിബ്രുഗഡ് നഗരം നാലുദിവസമായി വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു.

Also Read / ഗണപതി വിഗ്രഹങ്ങൾ പോലും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യേണ്ട ഇന്ത്യയുടെ ഗതികേട്; ഇത് മാറണം എന്ന് വ്യക്തമാക്കി…

ഗുവാഹട്ടി, ജൊര്‍ഹട്ട് എന്നിവിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. വടക്കന്‍ സിക്കിമില്‍ രൂക്ഷമായ മണ്ണിടിച്ചിലില്‍ 100 വീടുകളും, റോഡുകളും തകര്‍ന്നു. എന്‍എച്ച്പിസി ഡാമിനും കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആളപായമില്ല.

Assam Flood Photos

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -