HomeNewsIndia4 ദിവസത്തിനുള്ളിൽ 200 ൽ അധികം മരണങ്ങൾ ബംഗളുരുവിൽ വീണ്ടും ലോക്ക് ഡൗൺ | Bangalore...

4 ദിവസത്തിനുള്ളിൽ 200 ൽ അധികം മരണങ്ങൾ ബംഗളുരുവിൽ വീണ്ടും ലോക്ക് ഡൗൺ | Bangalore Lockdown Coronavirus



Bangalore Lockdown Coronavirus / ബംഗളുരുവിൽ മറ്റൊരു ലോക്ക് ഡൗൺ കൂടി. കൊറോണ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനം തടയുന്നതിനായി ജൂലൈ 14 മുതൽ ജൂലൈ 22 വരെ നഗരം ഒരാഴ്ചത്തേക്ക് അടച്ചിടും. രാജ്യത്തെ വൻ നഗരങ്ങളായ മുംബൈ, ഡൽഹി, ചെന്നൈ എന്നിവയ്ക്ക് ശേഷം രാജ്യത്തിൻറെ ഐ.ടി. നഗരമായ ബംഗളൂരുവിലും കോവിഡ് പിടിമുറുക്കുകയാണ്.

ശനിയാഴ്ച സംസ്ഥാനത്ത് 2,800 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കർണാടകയിൽ ഇതുവരെ 36,216 പേർക്ക് വൈറസ് ബാധയുണ്ടായി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ മാത്രമാണ് കൂടുതൽ രോഗബാധിതർ ഉള്ളത്.

Also Read / അച്ഛന് പിന്നാലെ മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു | Abhishek Bachchan tests positive for coronavirus



കർണാടകത്തിലെ മൊത്തം 617 മരണങ്ങളിൽ 367 എണ്ണം കഴിഞ്ഞ 10 ദിവസത്തിനിടെ സംഭവിച്ചതാണ്. ഇതിൽ 200 ഓളം കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച സംസ്ഥാനത്ത് 70 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -