HomeNewsIndiaഇന്ത്യ - ചൈന ബോർഡറിലെ ഇന്ത്യൻ പ്രദേശം ചൈന കൈവശപ്പെടുത്തിയോ ?

ഇന്ത്യ – ചൈന ബോർഡറിലെ ഇന്ത്യൻ പ്രദേശം ചൈന കൈവശപ്പെടുത്തിയോ ?



ഡൽഹി: ഇന്ത്യ ചൈന തമ്മിൽ നടന്ന ചർച്ചയിൽ സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാമെന്നും തൽസ്ഥിതി തുടരുമെന്നും പറഞ്ഞിരുന്നു. എന്നാൽ അതിർത്തിയിൽ ചൈന കൂടുതൽ ആയുധങ്ങളും പട്ടാളക്കാരെയും വിന്യസിക്കുന്നതായാണ് ലഭിച്ച വിവരം.

എന്നാൽ ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതി വളരെ രൂക്ഷമായിരിക്കെ രാഷ്ട്രീയമായി ഇന്ത്യയിൽ മറ്റൊരു യുദ്ധം നടക്കുകയാണ്. കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ വെർച്വൽ റാലിക്കെതിരെ രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.

എന്നാൽ രാഹുലിന് മറുപടിയുമായി രാജ്‌നാഥ്‌ സിംഗ് രംഗത്തെത്തി. ഒരു ഉറുദു കവിതയെ ഉദ്ധരിച്ചാണ് അദ്ദേഹം രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ചത്. ‘കൈ വേദനിക്കുന്നുണ്ടെങ്കിൽ മരുന്ന് വയ്ക്കാം, എന്നാൽ കൈ തന്നെയാണ് വേദനയെങ്കിൽ എന്ത് ചെയ്യാനാണ്’ രാജ്‌നാഥ്‌ സിംഗ് ട്വിറ്ററിൽ കുറിച്ചു.



തുടർന്ന് രാഹുൽ ഗാന്ധി രാജ്‌നാഥ്‌ സിംഗിനോട് അതിർത്തിയെ കുറിച്ച് ചോദ്യമുന്നയിച്ചു. കൈ ചിഹ്നത്തെക്കുറിച്ചുള്ള ചർച്ച കഴിഞ്ഞെങ്കിൽ അതിർത്തി ചൈന കൈവശപ്പെടുത്തിക്കഴിഞ്ഞോ എന്ന് പറഞ്ഞുതരൂ എന്നാണ് രാഹുൽ ചോദിച്ചത്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -