HomeNewsIndiaകോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി

കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി



കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ മുന്‍ഗണന പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി. 50 വയസില്‍ താഴെ പ്രായമുള്ള മറ്റ് അസുഖബാധിതരെ കൂടി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ മാനദണ്ഡം പുറത്തിറക്കി. പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

നേരത്തേ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയിലുള്ള പോലീസുദ്യോഗസ്ഥര്‍, സൈനിക-അര്‍ധ സൈനിക വിഭാഗങ്ങള്‍ അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവരെയാണ് വാക്‌സിന്‍ വിതരണത്തിന്റെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

115371409 gettyimages 1265248637

Also Read | ജിയോ കർഷകർക്ക് എതിരെ പ്രവർത്തിക്കുന്നു; പരാതിയുമായി ജിയോ



ഉയര്‍ന്ന രക്തസമ്മര്‍ദം, അപസ്മാരം, പ്രമേഹം, ശ്വാസകോശ സംബന്ധമോ ഹൃദയ സംബന്ധമോ ആയ അസുഖം, വിവിധ തരം കാന്‍സറുകള്‍ എന്നിങ്ങനെ മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്യുവാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചത്.

Summary: Central Govt issues new guidelines for Covid vaccination process.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -