HomeNewsIndia922 കോടി രൂപ മുടക്കി പുതിയ പാർലമെന്റ് മന്ദിരം; പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി

922 കോടി രൂപ മുടക്കി പുതിയ പാർലമെന്റ് മന്ദിരം; പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി

central vista project india


922 കോടി മുടക്കി പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കാൻ ഉള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയ്ക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. ഏപ്രിൽ 22 മുതൽ 24 വരെ നടന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ പദ്ധതിയ്ക്ക് അനുമതി നൽകുകയായിരുന്നു.

എന്നാൽ വിവാദമായ ഈ പദ്ധതിയ്ക്ക് അനുമതി നൽകുന്നതിന് സുപ്രീം കോടതിയുടെ തീരുമാനത്തിന് വിധേയമാണെന്ന് പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്‌ദ്ധ പാനൽ അഭിപ്രായപ്പെടുന്നു.

10.5 ഏക്കറിൽ 65,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 42 മീറ്റർ ഉയരത്തിൽ ആയിരിക്കും പാർലമെൻറ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടെ 21.25 ഏക്കറിൽ 1,09,940 ചതുരശ്ര മീറ്റർ വിസ്തൃതി ആയിരിക്കും പൂർത്തിയാകുക.



READ MORE NEWS

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -